ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ വിയോജിക്കുന്ന പൗരന്‍മാരെ പാകിസ്ഥാന്‍ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്ന വീഡിയോ പുറത്ത്. മേജര്‍ ഗൗരവ് ആര്യയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോകള്‍ പുറത്തുവിട്ടത്. രണ്ടു വീഡിയോകളാണ് അദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നൈസ്യത്തിന്റെ ക്രൂരതക്കെതിരെ നാട്ടുകാര്‍ ചെറുത്ത് നില്‍പ്പ് നടത്തുന്നതും വീഡിയോകളില്‍ ദൃശ്യമാണ്. വടക്കന്‍ വസീറിസ്ഥാനിലെ അബാ ഖൈല്‍ വില്ലേജിലെ സ്പിന്‍ വെയ്ം തെഹ്സിലിലേക്ക് തിരഞ്ഞുപിടിച്ച് കൊലപാതകങ്ങള്‍ നടത്തനെത്തിയ രണ്ട് പാകിസ്ഥാന്‍ സൈനികരെ അവിടത്തെ നാട്ടുകാര്‍ കൊന്നു.
ട്വീറ്റിലെ വീഡിയോകള്‍ വടക്കന്‍ വസീറിസ്ഥാനിലെ നാട്ടുകാര്‍ ചിത്രീകരിച്ചതാണെന്നും. ഈ മേഖലയില്‍ ഇപ്പോള്‍ കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ സൈന്യം നടപ്പാക്കിയെന്നും മേജര്‍ ഗൗരവ് ആര്യ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് മുതല്‍ കശ്മീര്‍ പ്രശ്നത്തെ അന്താരാഷ്‌ട്രവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്‍ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്.
















