ബെംഗളൂരു: ജെഡിഎസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കു തുടരുമെന്ന് പാര്‍ട്ടിയില്‍ നിന്നും അയോഗ്യനാക്കപ്പെട്ട എംഎല്‍എ നാരായണ ഗൗഡ.ഇതോട പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തുവനിനിരിക്കുകയാണ്. 20 ജെഡിഎസ് എംഎല്‍എ മാര്‍ പാര്‍ട്ടി വിടാന്‍ തയ്യാറായി രാജിവെയ്‌ക്കാന്‍ ഒരുങ്ങിയിരിക്കുകാണെന്നാണും നാരായണ ഗൗഡ അറിയിച്ചു.
ജെഡിഎസ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും അതൃപ്തിയുണ്ടെന്നും നാരായണ ഗൗഡ പറഞ്ഞു. അഞ്ച് വര്‍ഷമായി എച്ച്.ഡി. ദേവഗൗഡയും കുടുംബവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. സ്വന്തം കുടുംബക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യസര്‍ക്കാരിന്റെ വീഴ്‌ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രാജി നല്‍കിയ 17 എംഎല്‍എംമാരില്‍ ഒരാളാണ് നാരായണ ഗൗഡ. ജെ.ഡി.എസിലുണ്ടായ ആഭ്യന്തര കലഹത്തെതുടര്‍ന്നാണ് അദ്ദേഹം പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്. ദേവേഗൗഡയുടെ മകന്‍ എച്ച്ഡി രേവണ്ണ കഴിഞ്ഞ ദിവസം നാരായണ ഗൗഡയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് നാരായണ ഗൗഡ രംഗത്തെത്തിയത്.
എച്ച്.ഡി. രേവണ്ണ, കാലികളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്നും. വരുംദിവസങ്ങളില്‍ ജെഡിഎസില്‍ നിന്ന് 20 എംഎല്‍എമാര്‍ കൂടി രാജിവെക്കുമെന്നും നാരായണ ഗൗഡ വ്യക്തമാക്കി. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ ഈ പ്രസ്താവനയെ പൂര്‍ണമായും എത്തിര്‍ത്തു. ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും നാരായണ ഗൗഡ എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു.
















