Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുഞ്ഞുഹൃദയം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 15, 2019, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ, 

സ്വാര്‍ത്ഥതയും അഹംഭാവവും നിറഞ്ഞ ഇന്നത്തെ സമൂഹത്തില്‍ ഞെരിഞ്ഞമരുന്നത്, നമ്മളിലെ നിഷ്‌കളങ്കമായ കുഞ്ഞുഹൃദയമാണ്.  കൃത്രിമത്വം നിറഞ്ഞ ചിരി മാത്രമേ ഇന്നത്തെ ലോകത്തിന് പരിചയമുള്ളു. അതു ചിരിയല്ല, ചുണ്ടു വിടര്‍ത്തല്‍ മാത്രമാണ്. അവിടെ ഹൃദയമില്ല.  സത്യത്തില്‍ നമ്മളിലോരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞുഹൃദയമുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ ആ കുഞ്ഞുലോകം നമ്മള്‍ വീണ്ടെടുക്കണം. എങ്കില്‍ മാത്രമേ നമുക്കു് ശാന്തിയും ആനന്ദവും അനുഭവിക്കാന്‍ കഴിയൂ. 

ഒരു കുഞ്ഞുമനസ്സു വേണമെന്നു പറയുമ്പോള്‍ കുട്ടിത്തമല്ല ഉദ്ദേശിക്കുന്നത്. കുഞ്ഞുഹൃദയവും കുട്ടിത്തവും തമ്മില്‍ വ്യത്യാസമുണ്ട്.  കുട്ടിത്തമെന്നാല്‍ വിവേകമില്ലാത്ത, ബാലിശമായ പെരുമാറ്റമാണ്. എന്നാല്‍ കുഞ്ഞുഹൃദയം അതല്ല. ഒരു തുടക്കക്കാരന്റെ ഭാവം, എന്തും അറിയാനുള്ള ജിജ്ഞാസ, ഉത്സാഹം, മടുപ്പില്ലായ്മ അതൊക്കെയാണ് കുഞ്ഞുഹൃദയം.  അവിടെ വിവേകമുണ്ട്. തനിക്ക് ആശ്രയിക്കുവാനായി അമ്മ മാത്രമേയുള്ളു എന്ന വിവേകം കുഞ്ഞിനുണ്ട്.  

എത്ര പ്രായം ചെന്നാലും എല്ലാവരുടെയും ഉള്ളില്‍ ഒരു കുഞ്ഞുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ അതു പ്രകടമാകുന്നുള്ളു എന്നു മാത്രം. നോബല്‍ സമ്മാനം കിട്ടിയ ഒരു ശാസ്ത്രജ്ഞനാണെങ്കിലും പുല്ലാങ്കുഴല്‍ വായന പഠിക്കുവാന്‍, അതറിയാവുന്ന ഒരാളുടെ മുമ്പില്‍ ശിഷ്യപ്പെടണം. ഒരുപക്ഷേ അതു പഠിപ്പിക്കുന്നയാളിനു വലിയ വിദ്യാഭ്യാസം ഉണ്ടാകണമെന്നില്ല. അങ്ങനെയുള്ള ഒരാളുടെ മുന്നില്‍ താന്‍ ശാസ്ത്രജ്ഞനാണെന്ന ഭാവമെല്ലാം വിട്ടു ശ്രദ്ധയോടും വിനയത്തോടും ക്ഷമയോടും കൂടി ഇരുന്നാല്‍ മാത്രമേ പുല്ലാങ്കുഴല്‍ വായന പഠിക്കുവാന്‍ കഴിയുകയുള്ളൂ. വിനയം വരുമ്പോഴെ ഏതു വിദ്യയും സ്വായത്തമാക്കുവാന്‍ സാധിക്കൂ, അറിവു നേടുവാന്‍ കഴിയൂ.

ഈ കുഞ്ഞുഹൃദയം നമുക്കു തീര്‍ത്തും നഷ്ടമായിപ്പോയി എന്നു പറഞ്ഞുകൂടാ. ഒരു കൊച്ചുകുഞ്ഞുമായി കളിക്കുമ്പോള്‍ നമ്മളും ഒരു കുഞ്ഞിനെപ്പോലെ ആകാറില്ലേ?  ഉരുള ഉരുട്ടി കുഞ്ഞിന്റെ വായില്‍ വച്ചുകൊടുക്കുമ്പോള്‍ കുഞ്ഞിനെപ്പോലെ നമ്മളും വായ തുറന്നു കാട്ടാറില്ലേ? കുട്ടികളുടെകൂടെ കളിക്കുമ്പോള്‍ നമ്മള്‍ എല്ലാം മറന്ന് അവരെപ്പോലെയാകുന്നു. അവരെപ്പോലെ നമ്മളും സന്തോഷിക്കുന്നു. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കഹൃദയവുമായി താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് ഇത് സാദ്ധ്യമാകുന്നത്. എന്നാല്‍ ഇന്നു നമ്മളില്‍ ഹൃദയമല്ല, ബുദ്ധിയാണു മുന്നിട്ടു നില്ക്കുന്നത്. നമ്മള്‍ ഹൃദയത്തെ പുല്‍കണം. പഞ്ചസാരയും മണലും ചേര്‍ന്നു കിടന്നാല്‍ ഉറുമ്പു വന്നു പഞ്ചസാര നുണയും. ആ മാധുര്യം ആസ്വദിക്കും. ബുദ്ധിജീവിയായ മനുഷ്യന്  അതു കഴിയില്ല. ബുദ്ധികൊണ്ട് എല്ലാമായില്ല. ബുദ്ധി എല്ലാത്തിനെയും ചികഞ്ഞുനോക്കും. എന്നാല്‍ മാധുര്യം നുകരണമെങ്കില്‍ ഹൃദയം വേണം. 

കുഞ്ഞ് എല്ലാം മറന്നു കളിക്കുന്നു, രസിക്കുന്നു. ദേഷ്യവും സങ്കടവുമൊക്കെ വന്നാലും അതൊക്കെ അപ്പപ്പോള്‍ ഉപേക്ഷിക്കുന്നു. മനസ്സില്‍ ഭാരമില്ല. കൊച്ചുകൊച്ചു കാര്യങ്ങളില്‍ സന്തോഷിക്കുന്നു. ഇതെല്ലാം കാരണം തളരാത്ത ഉത്സാഹവുമുണ്ട്. എല്ലാറ്റിനെക്കുറിച്ചും അറിയാനുള്ള കൗതുകമുണ്ട്. ഇതെല്ലാം കുഞ്ഞുഹൃദയത്തിന്റെ ലക്ഷണങ്ങളാണ്.

വേറൊരു തരത്തിലുള്ള കുഞ്ഞുഹൃദയമുണ്ട്. അതു മറ്റുള്ളവരുടെ ദുഃഖത്തില്‍ അലിയുന്ന ഭാവമാണ്. ചില കുട്ടികള്‍ വന്നുപറയും, ‘എന്റെ കൂട്ടുകാരന്റെ അമ്മയ്‌ക്ക് ക്യാന്‍സറാണ്. അവന്റെ അച്ഛനു ജോലിയില്ല. വീട്ടില്‍ എന്നും പട്ടിണിയാണ്. പാവം, അവന്റെ അച്ഛനു നല്ലൊരു ജോലി കിട്ടണേ അമ്മേ.’ ഇതുപോലെ മറ്റുള്ളവരുടെ ദുഃഖം അറിയാനും, അവരെ ആശ്വസിപ്പിക്കാനും സഹായിക്കാനും വെമ്പുന്ന ഒരു കുഞ്ഞുഹൃദയം എല്ലാവരിലും ഉണ്ട്. കുട്ടിക്കാലത്ത് അതു പ്രകടമാണ്. 

ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൂട്ടുകാരി മരിച്ചു. അവള്‍ അയല്‍വക്കത്തുള്ള ആ വീട്ടിലേക്കു പോയി. തിരിച്ചുവന്നപ്പോള്‍ അച്ഛന്‍ അവളോടു ചോദിച്ചു, ”നീ അവിടെ പോയി എന്തു ചെയ്തു?” ”കൂട്ടുകാരിയുടെ അമ്മയെ ആശ്വസിപ്പിച്ചു,” കുട്ടി പറഞ്ഞു. ”എങ്ങനെയാണ് നീ അവരെ ആശ്വസിപ്പിച്ചത്?”, അച്ഛന്‍ ചോദിച്ചു. കുട്ടി പറഞ്ഞു, ”ഞാന്‍ അവരുടെ മടിയിലിരുന്ന് അവരോടൊപ്പം കരഞ്ഞു.”

മനുഷ്യരോടും പക്ഷികളോടും മൃഗങ്ങളോടും പൂക്കളോടും പൂമ്പാറ്റയോടുമെല്ലാം ഹൃദയബന്ധം തോന്നുന്ന ഒരു മനസ്സ് കുഞ്ഞുങ്ങള്‍ക്കുണ്ട്. ഏറ്റവും ചെറിയ പ്രാണിയുടെ ദുഃഖം കാണുമ്പോള്‍പോലും കുഞ്ഞുങ്ങള്‍ സങ്കടപ്പെടാറുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ ഈ ഭാവം നമുക്കും ഉണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ വളര്‍ന്നു വലുതാകുന്നതോടെ അതു നഷ്ടമാകുന്നു. പകരം സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും  മൂര്‍ത്തരൂപം മാത്രമായി നമ്മള്‍. നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞുഹൃദയം നമുക്കു വീണ്ടെടുക്കാന്‍ കഴിയണം. ഇന്നു നമ്മുടെ ശരീരം മുന്നോട്ടും പിറകോട്ടും വളര്‍ന്നു. പക്ഷെ മനസ്സു വളര്‍ന്നില്ല, മനസ്സിനു വിശാലത വനില്ല. മനസ്സു വളര്‍ന്നു വിശ്വത്തോളം വലുതാകണമെങ്കില്‍ ആദ്യം കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ കഴിയൂ. മുന്‍വിധിയില്ലാത്ത മനസ്സാണ് കുഞ്ഞുങ്ങള്‍ക്കുള്ളത്. അതുകൊണ്ട് മറക്കാനും ക്ഷമിക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവര്‍ക്കെളുപ്പമാണ്. മനസ്സില്‍ വിദ്വേഷത്തിന്റെയും ടെന്‍ഷന്റെയും ഭാരമില്ലാത്തതുകാരണം അവര്‍ക്ക് നിറഞ്ഞ ഉത്സാഹവും ഉന്മേഷവുമാണ്. ഇത്തരം കുഞ്ഞുഹൃദയം നമുക്കും ഉണ്ടാകട്ടെ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

Kerala

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)
India

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

Kerala

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

India

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

തിരുമുല്ലവാരം, പാപനാശം എന്നിവിടങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പണത്തിന് ക്രമീകരണങ്ങള്‍

മോഷ്ടിച്ച കാറിൽ കാമുകിക്കൊപ്പം കറക്കം : മൂവാറ്റുപുഴക്കാരൻ 20കാരൻ തിരുവനന്തപുരത്ത് പിടിയിൽ

വീണ്ടുംനിപ: അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം, ടെലിമെഡിസിന്‍ പ്രയോജനപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ്

ഓപ്പറേഷൻ കൽനേമിയിൽ പിടിയിലായത് 300 ഓളം വ്യാജ ബാബമാർ ; ഹിന്ദു സന്യാസിമാരുടെ വേഷത്തിൽ കഴിഞ്ഞവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies