Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എത്രയെത്ര ഓണപ്പാട്ടുകള്‍

ശ്രീജിത്ത് മൂത്തേടത്ത് by ശ്രീജിത്ത് മൂത്തേടത്ത്
Sep 5, 2019, 03:00 am IST
in Samskriti

മലയാളിമനസ്സുകളില്‍ ഒരുമയുടെ സംഗീതം നിറയ്‌ക്കുന്ന കാര്‍ഷികോത്സവമാണ് ഓണം. കാര്‍ഷിക വിഭവങ്ങളുടെ ഉപയോഗവും, ആ വിഭവങ്ങളുപയോഗിച്ചുള്ള സ്വാദിഷ്ഠമായ സദ്യയും കാര്‍ഷിക വിളവെടുപ്പിനു ശേഷം വയലേലകളില്‍ പൂക്കുന്ന നെല്‍വരിയും കാക്കപ്പൂവും തുമ്പപ്പൂവും മറ്റുമുപയോഗിച്ച് മലയാളി മുറ്റങ്ങളില്‍ തീര്‍ക്കുന്ന ഓണപ്പൂക്കളങ്ങളും ഓണപ്പാട്ടുകളും ചേര്‍ന്നതാണ് മലയാളിക്ക് ഓണം. ചിങ്ങമാസത്തിലെ തിരുവോണം വന്നുചേരുമ്പോള്‍ ഓണത്തിന്റെ വരവ് മലയാളിയെ അറിയിക്കുന്നത് ഓണപ്പാട്ടുകളാണ്.

മഹാബലിയുമായി ബന്ധപ്പെട്ട ഓണസങ്കല്‍പ്പം മലയാളികളുടെ മനസ്സില്‍ കുടിയേറിയിരിക്കുന്നതുതന്നെ  മാവേലി നാടുവാണീടും കാലം എന്ന പ്രശസ്തമായ ഓണപ്പാട്ടിലൂടെയാണ്.

മാവേലി നാടുവാണീടും കാലം

മാനുഷരെല്ലാരുമൊന്നു പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും

എന്നു തുടങ്ങുന്ന പാട്ട് മുന്നോട്ടു വെയ്‌ക്കുന്ന ഓണത്തിന്റെ ഒരുമയുടെ സന്ദേശം ചെറുതല്ല. മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളെല്ലാം ഈ പാട്ടിലുണ്ടെന്നു പറയാം.

കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളുമൊന്നുമില്ലാത്ത ജനക്ഷേമ തത്പരനായ ബലി ചക്രവര്‍ത്തി വാണരുളുന്ന ഒരു കാലത്തെ ഓര്‍മ്മിച്ചെടുക്കലാണ് ഈ പാട്ട്.

ഇതുകൂടാതെ നിരവധി ഓണപ്പാട്ടുകള്‍ തൃക്കാക്കരയപ്പന്റെ വാഴ്‌ത്തു പാട്ടുകളായും ഓണപ്പൂക്കളവുമായി ബന്ധപ്പെട്ടും, ഓണക്കളികളുമായും ഓണവിളവെടുപ്പുമായും ബന്ധപ്പെട്ടുമൊക്കെ കേരളത്തിന്റെ തെക്കും വടക്കും മധ്യത്തിലും വിവിധ രൂപങ്ങളില്‍ നിലവിലുണ്ട്.

കറ്റക്കയറിട്ട്, ഓണക്കോടി, തുമ്പിതുള്ളല്‍, തുമ്പപ്പൂവേ, തിര്യോണം, പൂവേപൊലി, ഓണത്തപ്പാ കുടവയറാ തുടങ്ങി വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ഓണപ്പൊട്ടന്‍ തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ട് വീടുകളിലെത്തുന്ന മലയന്‍ പാട്ടുകളും മലയാളി മനസ്സുകളില്‍ ഓണസന്ദേശം നിറയ്‌ക്കുന്നു. അത്തം മുതല്‍ പത്തു ദിവസങ്ങളിലായി മലയാളിമുറ്റങ്ങളില്‍ പൂക്കളമൊരുക്കി, തിരുവോണനാളില്‍ മാവേലിമന്നനെ വരവേല്‍ക്കുന്നതിനും, തൃക്കാക്കര വാമനമൂര്‍ത്തിയുടെ പിറവിയുമായി ബന്ധപ്പെട്ടും നിരവധി പാട്ടുകള്‍ നിലവിലുണ്ട്.

കറ്റക്കയറിട്ടു

കയറാലഞ്ചു മടക്കിട്ടു

നെറ്റിപ്പട്ടം പൊട്ടിട്ടു

കൂടെ ഞാനും പൂവിട്ടു.. എന്നു തുടങ്ങുന്ന പാട്ടും,

ചന്തത്തില്‍ മുറ്റം

ചെത്തിപ്പറിച്ചീല

എന്തെന്റെ മാവേലി ഓണം വന്നൂ.. തുടങ്ങിയ പാട്ടും ഇതിനുദാഹരണങ്ങളാണ്.

തുമ്പിതുള്ളലുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊന്ന്. തുമ്പിതുള്ളല്‍ കളിയില്‍ മധ്യത്തിലിരിക്കുന്ന സ്ത്രീ ഉറഞ്ഞുതുള്ളുമ്പോള്‍ ചുറ്റും നില്‍ക്കുന്ന സ്ത്രീകള്‍ കൈകൊട്ടിപ്പാടുകയാണ്. ആദ്യം ഉറക്കുപാട്ടും തുമ്പി തുള്ളിത്തുടങ്ങുമ്പോള്‍ ഉണര്‍ത്തുപാട്ടും പാടുകയാണ് ചെയ്യുന്നത്. ഓരോ പ്രദേശത്തെയും ആചാര വ്യതിയാനങ്ങള്‍ക്കനുസരിച്ചും ആഘോഷരീതികള്‍ക്കനുസരിച്ചും പാട്ടുകളില്‍ വ്യത്യാസമുണ്ട്.

ഒന്നാനാം കൊച്ചു തുമ്പി

എന്റെ കൂടെ പോരുമോ നീ

കളിപ്പാനായ് കളം തരുവേ

കുളിപ്പാനായ് കുളം തരുവേ… എന്നു തുടങ്ങുന്ന പാട്ട് ഉദാഹരണമാണ്.

നിരവധി സിനിമാഗാനങ്ങളും കവിതകളും ഓണവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടിട്ടുണ്ട്.

പൂത്തുമ്പീ പൂവന്‍ തുമ്പീ

നീയെന്തേ തുള്ളാത്തൂ… എന്ന സിനിമാ ഗാനം മലയാളിമനസ്സുകളില്‍ തത്തിക്കളിക്കുന്നതാണ്.

ഓണക്കവിതകളില്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍, കുഞ്ഞുണ്ണിമാഷുടെ ഒരു പൂക്കൂട, എന്‍.എന്‍. കക്കാടിന്റെ നന്ദി തിരുവോണമേ നന്ദി, ഇടശ്ശേരിയുടെ യുദ്ധകാലത്തെ ഓണം, ജി. ശങ്കരക്കുറുപ്പിന്റെ ഒരു പാട്ടുപാടാമോ, ഒളപ്പമണ്ണയുടെ വിടരാത്ത പൂക്കള്‍, ഒ.എന്‍.വി. കുറുപ്പിന്റെ ഓണപ്പാട്ടുകള്‍, ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയവ ഏറെ പ്രശസ്തങ്ങളാണ്.

                                               (അധ്യാപകനും നോവലിസ്റ്റും തപസ്യ സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.