കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധ സമരത്തിനിടെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാന്‍ഡര്‍. കൊച്ചി മുത്തൂറ്റ് ഫിനാന്‍സിന്റെ ബാനര്‍ജി റോഡിലെ ഹെഡ് ഓഫീസിന് മുന്നിലായിരുന്നു സംഭവം. സമരത്തിനിടെ സി.ഐ.ടി.യു തൊഴിലാളികളും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഇതോടെയാണ് എം.ഡി. നേരിട്ടിറങ്ങിവന്ന് റോഡില്‍ കുത്തിയിരുന്നത്.
സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ എത്തി. എന്നാല്‍ സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫീസില്‍ കയറ്റില്ലെന്ന ധാര്‍ഷ്ട്യത്തോടെ സിഐടിയുക്കാര്‍ അണിനിരന്നു. സമരക്കാരെ മറികടന്നു കൊണ്ട് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസ് എത്തിയതോടെ ഇരുവിഭാഗവും രണ്ട് സ്ഥലങ്ങളിലായി നിലയുറപ്പിച്ച് പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചു. ഉച്ചയോടെയാണ് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാന്‍ഡര്‍ ജീവനക്കാര്‍ക്ക് പിന്തുണയുമായെത്തിയത്.
ങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കണമെന്നും സംരക്ഷണമെരുക്കണമെന്നും ആവശ്യപ്പെട്ട് അമ്പതോളം വരുന്ന ജീവനക്കാര്‍ പോലീസ് കമ്മീഷ്ണറെ സമീപിച്ചു. ഹൈഡ് ഓഫീസിലെ മുഴുവന്‍ ജീവനാക്കാരും സമരത്തിനെതിരാണെന്നും ജോലി ചെയ്യാനുള്ള സാഹചര്യം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. ജീവനക്കാരുടെ പിന്തുണയില്ലാതെ പുറത്തു നിന്നുള്ളയാളുകളാണ് സമരം നടത്തുന്നതെന്നും മുത്തൂറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ വ്യക്തമാക്കി. സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. കേരളത്തിലാകെ മുത്തൂറ്റിന് 46000ഓളം ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫീസില്‍ മാത്രം 350 ജോലിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാര്‍ ഓഫീസില്‍ എത്തിയിരുന്നു. ജോലി ചെയ്യാന്‍ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാല്‍, സിഐടിയു പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവയ്‌ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ വ്യക്തമാക്കി.
















