Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭദ്രത നേടാനുള്ള രഹസ്യത്താക്കോലെവിടെ?

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Sep 2, 2019, 01:11 am IST
in Samskriti

ഭദ്രത കൈവരിക്കേണ്ടതിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ചിലര്‍ അതെങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുകൂടി എഴുതണമെന്ന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഭദ്രത കൈവരിക്കണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. എന്നാല്‍ ഭദ്രത എന്നു കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം പേരും കരുതുന്നത് ഭൗതികമായ ഭദ്രത മാത്രമാണ് ഭദ്രതയെന്നാണ്. എന്നാല്‍ പ്രാചീനഭാരതീയ ഋഷിമാര്‍ ഇത്തരത്തിലായിരുന്നില്ല ചിന്തിച്ചത്. മറിച്ച് അവരുടെ കാഴ്ചപ്പാട്, ഭൗതികമായ നേട്ടങ്ങളെല്ലാം ആന്തരികമായ നേട്ടങ്ങളുടെ പ്രതിഫലനം മാത്രമാണെന്നാണ്. എത്രമാത്രം ആത്മീയമായ ബലം കൈവരിക്കുന്നുവോ അത്രമാത്രം ഭൗതിക പുരോഗതിയും കൈവരിക്കാനാകുമെന്ന പക്ഷക്കാരായിരുന്നു വൈദിക ഋഷിമാര്‍.

    അതിനാല്‍ ആധ്യാത്മികമായ ഔന്നത്യം കൈവരിക്കുന്നതിനുള്ള അനേകവിധ ഉപായങ്ങള്‍ അവര്‍ സ്വയം പരിശീലിച്ചുകൊണ്ടേയിരുന്നു. 

  ആധ്യാത്മിക ഭദ്രതയാണ് ഭൗതിക ഭദ്രതയുടെ തറക്കല്ലെന്ന് നാം മനസ്സിലാക്കണം. ‘ഭദി’ എന്ന ധാതുവില്‍ നിന്നാണ് ‘ഭദ്ര’ എന്ന ശബ്ദം ഉണ്ടാകുന്നത്. സുഖകരം, ആനന്ദപ്രദം, കല്യാണകരം, ശുഭം, ശ്രേഷ്ഠം, സുധന്യം, ശിഷ്ടം, സുന്ദരം, മനോഹരം, പ്രിയകരം, പ്രശംസനീയം എന്നീ വാക്കുകളിലൊക്കെ നമുക്ക് ഭദ്രതയുടെ നിറച്ചാര്‍ത്ത് അനുഭവിക്കാം. ഋഗ്വേദത്തിലും യജുസ്സിലും സാമത്തിലും ഒരുപോലെ കടന്നുവരുന്ന ഒരു മന്ത്രം ഭദ്രതയുടെ ആന്തരികശക്തിയെ വെളിവാക്കിത്തരുന്നു.

ഓം ഭദ്രോ നോ 

അഗ്‌നിരാഹുതോ

ഭദ്രാ രാതിഃ സുഭഗ 

ഭദ്രോ അധ്വരഃ.

ഭദ്ര ഉത പ്രശസ്തയഃ.

(ഋ. 8.19.19, യജു. 15.38, സാമ.1559)

പദം പിരിച്ചുള്ള അര്‍ഥം: 

(സുഭഗഃ=) ഉത്തമ ഐശ്വര്യങ്ങളുടെ സ്വാമിയായ പരമേശ്വരാ, (അഹുതഃ=) ആഹുതമായ (അഗ്‌നിഃ=) അഗ്‌നി (നഃ=) ഞങ്ങള്‍ക്കായി (ഭദ്രഃ=) ഭദ്രതയെ നല്‍കട്ടെ.  (രാതിഃ=) രാതി അഥവാ ഗതിയും ദാനവും (ഭദ്രാ=) ഭദ്രതയേകട്ടെ. (അധ്വരഃ=) ഹിംസാശൂന്യമായ യജ്ഞം (ഭദ്രഃ=) ഭദ്രതയേകട്ടെ. (ഉത=) കൂടാതെ (പ്രശസ്തയഃ=) പ്രശസ്തികള്‍ (ഭദ്രഃ=) ഭദ്രമാകട്ടെ.

  ‘ശുഭവും ശ്രേഷ്ഠവുമായ ധന ഐശ്വര്യങ്ങളുടെ സ്വാമി ഭഗവാനാണ്. ആ ഭഗവാന്റെ കൃപാകടാക്ഷത്താല്‍, ആഹുതമായ അഗ്‌നി ഞങ്ങള്‍ക്ക് ഭദ്രതയേകട്ടെ. ‘രാതി’ ഭദ്രതയേകട്ടെ, അധ്വരം അഥവാ യജ്ഞം ഭദ്രമാകട്ടെ. നമ്മുടെ പ്രശസ്തികളും ഭദ്രമായിരിക്കട്ടെ” എന്ന് സാമാന്യ അര്‍ഥം ഈ മന്ത്രത്തിന് ചമക്കാം.

   നോക്കൂ, നമുക്കുള്ള ഭൗതികസമ്പാദ്യങ്ങളെല്ലാം നശ്വരങ്ങളാണ്. അനശ്വരമായത് ആധ്യാത്മികമായ ഭദ്രത മാത്രമാണ്. എന്തെല്ലാമോ പ്രതിസന്ധികള്‍ക്കിടയില്‍ സ്വയം നഷ്ടമായിപ്പോകുന്നവരോട് ഈ മന്ത്രത്തിന് പറയാനുള്ളത് ഒന്നേയുള്ളൂ. നോക്കൂ, പ്രയാസപ്പെടരുത്, ഭഗവാനുണ്ട് സഹായത്തിന്. ആധ്യാത്മിക ഭദ്രത നേടിക്കോളൂ, പിന്നെ ഒന്നിനേയും പേടിക്കേണ്ടതില്ല.

  ഏതൊരു അഗ്‌നിയിലാണോ ശുദ്ധസങ്കല്പത്തോടെ ആഹുതികള്‍ അര്‍പ്പിക്കുന്നത് അതത്രെ ആഹുതാഗ്‌നി. ഇത് നമ്മുടെ ആത്മാവാണ്. ഈ അഗ്‌നിയില്‍ ശുദ്ധമായ സങ്കല്പങ്ങളോടെ ആഹുതി അര്‍പ്പിക്കുക. നമ്മുടെ ജീവിതംതന്നെ ബൃഹത്തായ ഒരു യജ്ഞമാണല്ലോ. ചിന്തയും, ഭാവനയും, കാണുന്നതും, കേള്‍ക്കുന്നതും, ആചരിക്കുന്നതുമെല്ലാം ശുദ്ധമാണെങ്കില്‍ ഭദ്രമായ ഒരു ആധ്യാത്മിക അടിത്തറ കെട്ടിപ്പടുക്കാന്‍ തുടങ്ങുകയായി. ഇതിനാണ് സത്സംഗം, സ്വാധ്യായം എന്നിവയൊക്കെ നാം അനുഷ്ഠിക്കുന്നത്. വൃഥാ ചിന്തകള്‍കൊണ്ട് സ്വയം ഭ്രഷ്ടരാകാതെ നോക്കണമെന്ന് വേദമന്ത്രം ഉപദേശിക്കുന്നു. സതതം, സന്തതം, നിരന്തരം നമ്മുടെ ചിന്തകളാകുന്ന ആഹുതികള്‍ ഭദ്രമായി ചെയ്തുകൊണ്ടിരുന്നാല്‍ നമുക്കൊരു വ്യക്തിത്വമുണ്ടാകും. അത് നമ്മുടെ ജീവിതയാത്രയില്‍ നമ്മുടെ സ്വത്വമായി രൂപപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.