തിരുവനന്തപുരം: ബിജെപിയെ സംശയദൃഷ്ടിയോടെ കണ്ട് അകലം പാലിച്ചിരുന്നവര്‍ തെറ്റിദ്ധാരണ മാറി ഇന്ന് ബിജെപിയോടൊപ്പം വന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം എതിര്‍പ്രചാരണങ്ങളെ നേരിട്ട മറ്റൊരു പാര്‍ട്ടി ലോകത്തുണ്ടാകില്ല. വടക്കേ ഇന്ത്യന്‍ പട്ടണത്തിലെ പാര്‍ട്ടി, സവര്‍ണ പാര്‍ട്ടി എന്നിങ്ങനെ നിരവധി വ്യാജപ്രചാരണങ്ങളാണ് ബിജെപിക്കെതിരെ മറ്റുള്ളവര്‍ നടത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങളെ നേരിട്ടുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപി ഒബിസി മോര്‍ച്ചയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനസമ്മേളനത്തില്‍ വിവിധ പിന്നാക്കവിഭാഗങ്ങളില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും നിരവധി പ്രമുഖര്‍ സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. പിഡിപി സ്ഥാപക ജനറല്‍ സെക്രട്ടറിയും എന്‍യുബിസി നേതാവും പത്രപ്രവര്‍ത്തകനുമായ കെ.പി. ചിത്രഭാനു, സുബ്രഹ്മണ്യന്‍ ഇന്‍ഡസ്ട്രീസ് ഉടമ സുബ്രഹ്മണ്യന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ തിരുവനന്തപുരം ദക്ഷിണമേഖലാ പ്രസിഡന്റ് എ. ലാസര്‍, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി. രവികുമാര്‍, അഖിലഭാരത വിശ്വകര്‍മ മഹാസഭ ദേശീയ സമിതിയംഗം ശാന്താറാം, പൂവച്ചല്‍ പുത്തൂരം കളരി ചികിത്സാകേന്ദ്രത്തിലെ സുരേഷ് നാടാര്‍, റിട്ട. സബ്ഇന്‍സ്പക്ടര്‍ തമലം അശോകന്‍, വിശ്വകര്‍മ സമുദായം സംസ്ഥാന കമ്മറ്റിയംഗം എന്‍. അയ്യപ്പന്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. രാമചന്ദ്രന്‍, തിരുവനന്തപുരം സിഎസ്‌ഐ സഭ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജസ്റ്റിന്‍ ജയകുമാര്‍, ഇബ്രാഹിം, സോഫിയ, ഈസ, ഇസ്മായില്‍ എന്നിവരാണ് സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, സാബു എന്നിവര്‍ സംസാരിച്ചു.തിരുവനന്തപുരം: ബിജെപിയെ സംശയദൃഷ്ടിയോടെ കണ്ട് അകലം പാലിച്ചിരുന്നവര്‍ തെറ്റിദ്ധാരണ മാറി ഇന്ന് ബിജെപിയോടൊപ്പം വന്നിരിക്കുകയാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇത്രയധികം എതിര്‍പ്രചാരണങ്ങളെ നേരിട്ട മറ്റൊരു പാര്‍ട്ടി ലോകത്തുണ്ടാകില്ല. വടക്കേ ഇന്ത്യന്‍ പട്ടണത്തിലെ പാര്‍ട്ടി, സവര്‍ണ പാര്‍ട്ടി എന്നിങ്ങനെ നിരവധി വ്യാജപ്രചാരണങ്ങളാണ് ബിജെപിക്കെതിരെ മറ്റുള്ളവര്‍ നടത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങളെ നേരിട്ടുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബിജെപി ഒബിസി മോര്‍ച്ചയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനസമ്മേളനത്തില്‍ വിവിധ പിന്നാക്കവിഭാഗങ്ങളില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍നിന്നും നിരവധി പ്രമുഖര്‍ സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. പിഡിപി സ്ഥാപക ജനറല്‍ സെക്രട്ടറിയും എന്‍യുബിസി നേതാവും പത്രപ്രവര്‍ത്തകനുമായ കെ.പി. ചിത്രഭാനു, സുബ്രഹ്മണ്യന്‍ ഇന്‍ഡസ്ട്രീസ് ഉടമ സുബ്രഹ്മണ്യന്‍, അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍ തിരുവനന്തപുരം ദക്ഷിണമേഖലാ പ്രസിഡന്റ് എ. ലാസര്‍, എന്‍ജിഒ അസോസിയേഷന്‍ മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡി. രവികുമാര്‍, അഖിലഭാരത വിശ്വകര്‍മ മഹാസഭ ദേശീയ സമിതിയംഗം ശാന്താറാം, പൂവച്ചല്‍ പുത്തൂരം കളരി ചികിത്സാകേന്ദ്രത്തിലെ സുരേഷ് നാടാര്‍, റിട്ട. സബ്ഇന്‍സ്പക്ടര്‍ തമലം അശോകന്‍, വിശ്വകര്‍മ സമുദായം സംസ്ഥാന കമ്മറ്റിയംഗം എന്‍. അയ്യപ്പന്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ് റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. രാമചന്ദ്രന്‍, തിരുവനന്തപുരം സിഎസ്‌ഐ സഭ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ജസ്റ്റിന്‍ ജയകുമാര്‍, ഇബ്രാഹിം, സോഫിയ, ഈസ, ഇസ്മായില്‍ എന്നിവരാണ് സി.കെ. പത്മനാഭനില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. മണിയന്‍, സാബു എന്നിവര്‍ സംസാരിച്ചു.