Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മന്ത്രി കടകം‌പള്ളിയുടെ സ്വന്തം നാട്ടില്‍ ദുരിതം ഒഴിയാതെ അന്‍പതോളം കുടുംബങ്ങള്‍

രാജേഷ് ദേവ്‌ by രാജേഷ് ദേവ്‌
Aug 29, 2019, 02:24 pm IST
in Local News

തിരുവനന്തപുരം: ദേവസ്വം മന്തി കടകംപളളി സുരേന്ദ്രന്റെ സ്വന്തം നാട്ടില്‍ അന്‍പതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളളക്കെട്ടും ഡ്രെയിനേജ് പൊട്ടലുമാണ് ദുരിതം വിതയ്‌ക്കുന്നത്. ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍  ഇതുവരെ പരിഹാരം കണ്ടെത്താന്‍  മന്ത്രിക്കോ കൗണ്‍സിലര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ കഴിഞ്ഞിട്ടില്ല. ആനയറ ഭഗത് സിംഗ് റോഡില്‍ സിഐഡി ലെയ്‌നിലേയും പുലിക്കോട് ലെയ്‌നിലേയും നിവാസികളാണ് ദുരിതത്തിലായിരിക്കുന്നത്. 

സിഐഡി ലെയ്‌നില്‍ മഴപെയ്താല്‍ വെളളക്കെട്ടിലൂടെ നീന്തിക്കയറേണ്ട സ്ഥിതിയാണ്. വെളളം വറ്റണമെങ്കില്‍ മാസങ്ങളെടുക്കും. വെള്ളക്കെട്ട് മാറിയാല്‍ ഇവിടം ചതുപ്പാകും. വെളളക്കെട്ടുണ്ടാകുന്നതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ചിലര്‍ വെളളക്കെട്ട് കാരണം സ്വന്തം വീട് വിട്ട് വാടകയ്‌ക്ക് കഴിയുന്നു. വെളളക്കെട്ട് പരിഹരിക്കുന്നതിനായി ഓട നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മുന്‍ കൗണ്‍സിലര്‍മാര്‍ ഒഴിഞ്ഞുമാറുന്നു.  ഇപ്പോള്‍ സിപിഎം കൗണ്‍സിലറുടെ ആവശ്യം ഓട നിര്‍മിക്കുന്നതിന് നാട്ടുകാര്‍ സ്ഥലം വിട്ടുകൊടുക്കണമെന്നാണ്. സമീപത്തെ സ്വകാര്യപുരയിടത്തില്‍ ഈ ഇടവഴി അവസാനിക്കുന്നതുകൊണ്ട് ആമയിഴഞ്ചാന്‍ തോടിലേക്ക് ഓട ബന്ധപ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ട്. 

എന്നാല്‍ നാട്ടുകാരുടെ  ആവശ്യമനുസരിച്ചരിച്ച് സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. ഓട നിര്‍മിക്കുന്നതിന് ഈ വ്യക്തിയുടെ സ്ഥലത്തുളള മതില്‍ പൊളിക്കേണ്ടിവരുന്നതിനാല്‍ ഓട നിര്‍മാണത്തിന് ശേഷം മതില്‍ പുനര്‍നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പും നാട്ടുകാര്‍ നല്‍കി. 1.6 ലക്ഷം രൂപ മതില്‍  നിര്‍മാണത്തിന് ചെലവും കണ്ടെത്തി. വാര്‍ഡ് കൗണ്‍സിലറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാക്ഷിയായി പത്ത് കുടുംബങ്ങളുമായി ഉടമ്പടിപത്രത്തില്‍ ഒപ്പുവെയ്‌ക്കുകയും ചെയ്തു.  കഴിഞ്ഞ ജനുവരിയിലാണ് ഉടമ്പടിയുണ്ടാക്കിയത്. എന്നാല്‍  മാസങ്ങള്‍ പിന്നിട്ടിട്ടും  ഓട നിര്‍മാണം നടന്നിട്ടില്ല. വിവരം അന്വേഷിക്കുമ്പോഴൊക്കെ നടപടി പുരോഗമിക്കുകയാണെന്നാണ് കൗണ്‍സിലറുടെ വാദം. നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓടനിര്‍മാണം നടക്കുമോയെന്നത് സംശയമാണ്. 

വര്‍ഷങ്ങളായി പുലിക്കോട് ലെയ്‌നിലെ ഡ്രെയിനേജ് പൊട്ടിയൊഴുകുകയാണ്. മഴപെയ്താലും ഇല്ലെങ്കിലും ഇത് നിത്യസംഭവമാണ്. മഴക്കാലമാണെങ്കില്‍ സമീപത്തെ വീടുകള്‍ ഡ്രെയിനേജ് മാലിന്യത്തില്‍ മുങ്ങും. ഇവിടം താഴ്ന്ന പ്രദേശമായതും ഇതുവഴിയുളള ഡ്രെയിനേജ് ലൈന്‍ ആമയിഴഞ്ചാന്‍ തോടിന് സമീപം നിലയ്‌ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. കണ്ണമ്മൂലയിലെ ഡ്രെയിനേജ് പമ്പ് ഹൗസുമായി ഇവിടത്തെ ഡ്രെയിനേജ് പൈപ്പ് ലൈന്‍ ബന്ധപ്പെടുത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്താന്‍ കഴിയും. ഇതുസംബന്ധിച്ച് അധികൃതര്‍ സര്‍വെയും നടത്തിയിട്ടുണ്ട്. മാത്രവുമല്ല പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുകൊടുക്കാന്‍ നാട്ടുകാരും തയാറാണ്. 

എന്നാല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നാട്ടുകാരുടെ പരാതികള്‍ വ്യാപകമായതോടെ ഡ്രെയിനേജ് ലൈനിന്റെ മാന്‍ഹോള്‍ സിമന്റ് കൊണ്ട് ഉയര്‍ത്തിയുളള തട്ടിക്കൂട്ട് പരിപാടികളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എന്നാലും പൊട്ടിയൊഴുകുന്നതിന് പരിഹാരമുണ്ടായിട്ടില്ല. പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സിപിഎം പ്രാദേശിക നേതാക്കള്‍വഴി മന്ത്രിയെ ധരിപ്പിച്ചെങ്കിലും മന്ത്രി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.