ചെന്നൈ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ എന്‍ഐഎ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ വ്യാക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താണ് റെയ്ഡ്.
ഈ മേഖലയിലെ വീടുകളും, ഫ്‌ളാറ്റുകയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. പരിശോധന നടക്കുന്ന മേഖലകളില്‍ തമിഴ്‌നാട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജെന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേളാങ്കണി പള്ളിയില്‍ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അര്‍ധസൈനിക വിഭാഗത്തെയടക്കം ഏഴായിരം പോലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണ്ണാടക, ആന്ധ്ര, പുതുച്ചേരി, ദല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പാലിക്കുന്നുണ്ട്.
















