തദന്തര പ്രതിപത്ത്യധികരണം തുടരുന്നു.
ശ്വേതകേതുവും പ്രവഹണ രാജാവും തമ്മിലുള്ള സംവാദത്തില്‍ രാജാവ് 5 ചോദ്യങ്ങള്‍ മരണവുമായി ബന്ധപ്പെട്ട് ശ്വേതകേതുവിനോട് ചോദിക്കുന്നുണ്ട്. അതില്‍ അഞ്ചാം ചോദ്യം പഞ്ചമ ആഹുതിയില്‍ ജലം എങ്ങനെ പുരുഷ സ്വരൂപമായിത്തീരും എന്നതാണ്.
ആദ്യ സൂത്രത്തില്‍ ‘പ്രശ്‌ന നിരൂപണാഭ്യാം ‘ എന്ന പറഞ്ഞത് ദ്യുലോകം,മേഘം, ഭൂമി, പുരുഷന്‍, സ്ത്രീ എന്നീ അഞ്ചഗ്‌നികളില്‍ ക്രമത്തില്‍ ശ്രദ്ധ, സോമം, വൃഷ്ടി, അന്നം, രേതസ്സ് എന്നീ അഞ്ച് ആഹുതികളെയാണ് പറയുന്നത്. അവസാനത്തെ ആഹുതികള്‍ അപ്പുകള്‍ പുരുഷന്‍ എന്നിവ കാണുന്നതിനാല്‍ ജീവന്‍ ഭൂതങ്ങളോടുകൂടിയാണ് പോകുന്നതെന്ന് ഉറപ്പാക്കാം.
ജീവന്‍ ഭൂത സൂക്ഷ്മങ്ങളോടുകൂടിയാണ് ശരീരം വിടുന്നത് എന്നതിനെ അടുത്ത സൂത്രത്തില്‍ കൂടുതല്‍ വ്യക്തമാക്കുന്നു.
സൂത്രം ത്ര്യാത്മകത്വാത്തു ഭൂയസ്ത്വാത്
ത്രിവൃത്കരണം കൊണ്ട് മൂന്നും കൂടിച്ചേര്‍ന്നിട്ടുള്ളതിനാല്‍ ജലമെന്നതുകൊണ്ട് മൂന്ന് ഭൂതങ്ങളെയും എന്ന് അറിയണം. ജലാംശം കൂടുതലുള്ളതിനാലാണ് അപ്പുകളെ പറഞ്ഞത്.
പഞ്ചാഗ്‌നി വിദ്യയുടെ അവസാനം അപ്പുകള്‍ എന്ന് ഉള്ളതിനാല്‍ ഭൂമിയേയും തേജസ്സിനേയും അവിടെ അറിയണം. ത്രിവൃത്കരണം നടക്കുമ്പോള്‍ ജലത്തില്‍ മറ്റ് രണ്ട് ഭൂതങ്ങളും കൂടി ച്ചേരും. ദേഹത്തിന് കാരണമായിരിക്കുന്ന മൂന്ന് ഭൂതങ്ങളോടും ചേര്‍ന്നാണ് ജീവന്‍ ശരീരം വിട്ട് പോകുന്നത്. ഓരോ ശരീരത്തിലും ജലത്തിന്റെ അംശം കൂടുതലായതിനാലാണ് ഇങ്ങനെ പറഞ്ഞ്. സ്ത്രീയുടെ ഗര്‍ഭത്തില്‍ ആധാനം ചെയ്യുന്ന വീര്യത്തില്‍ എല്ലാ ഭൗതിക തത്വങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ജലാംശം കൂടുതലുള്ളതിനാല്‍ പ്രത്യേകം എടുത്തു പറഞ്ഞു എന്നറിയണം.എന്നാല്‍ ശരീരമുണ്ടാകാന്‍ കാരണമായ എല്ലാ തത്വങ്ങളേയും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നുണ്ട്. പ്രാണന്റെ സഹായത്താലാണ് ബീജം മറ്റൊരു ശരീരത്തിലേക്ക് പോകുന്നത്. അതുകൊണ്ട് പ്രാണനേയും ജലമായി പറയുന്നു. ഇപ്രകാരമാണ് ജലത്തെ പുരുഷ സ്വരൂപമാക്കി പറയുന്നത്.
ഇക്കാരണത്താല്‍ സൂക്ഷ്മഭൂതങ്ങളോട് കൂടിത്തന്നെയാണ് ജീവന്‍ ദേഹത്തില്‍ നിന്ന് പുറത്തു പോകുന്നത്.
സൂത്രം പ്രാണഗതേശ്ച
ജീവാത്മാവിന്റെ കൂടെ പ്രാണന്റെ ഗതിയേയും വര്‍ണ്ണിച്ചിട്ടുള്ളതിനാലും ഇത് വ്യക്തമാണ്.
ശരീരം വിട്ടു പോകുന്ന ജീവനെ പ്രാണന്‍ അനുഗമിക്കുന്നുവെന്നതും ഭൂതങ്ങള്‍ കൂടെ പോകുന്നു എന്നതിനെ ന്യായീകരിക്കുന്നു.
ബൃഹദാരണ്യകത്തില്‍ ‘തമുത് ക്രാമന്തം പ്രാണോ/നുത്ക്രാമതി, പ്രാണമുത്ക്രാമന്തം സര്‍വ്വേ പ്രാണാ അനുത്ക്രാമന്തി ‘ മറ്റൊരു ദേഹം സ്വീകരിക്കാനായി ജീവന്‍ ഈ ദേഹം വിട്ടു പോകുമ്പോള്‍ പ്രാണനും അതിന് പുറകെ പോകും. പ്രാണന്റെ പിന്നാലെ എല്ലാ ഇന്ദ്രിയങ്ങളും പോകും എന്ന് പറയുന്നു. പ്രാണന്‍ ആശ്രയമായുള്ള ഭൂതങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒക്കെ പ്രാണനെ പിന്തുടരുന്നുവെന്ന് അറിയണം. പ്രാണനെക്കൂടിയല്ലാതെ ജീവന് സഞ്ചരിക്കാനോ നില നില്‍ക്കാനോ കഴിയില്ല.
പ്രശ്‌നോപനിഷത്തില്‍ ആശ്വലായനപിപ്പലാദ സംവാദത്തില്‍ പ്രാണന്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനെ ചോദിക്കുന്നുണ്ട്. അതിനള്ള മറുപടിയില്‍ ജീവന്റെ കൂടെ ഇന്ദ്രിയ മനസ്സുകള്‍ പോകുന്നതിനെ പറയുന്നു. ഇത് എല്ലാ തത്വങ്ങളും കൂടെ പോകുന്നുവെന്നതിനെ കാണിക്കാനാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: