മൂന്നാം അദ്ധ്യായം -സാധനം
ഈ അദ്ധായത്തിലെ നാല് പാദങ്ങളിലായി 67 അധികരണങ്ങളുണ്ട്. അതില്‍ 186 സൂത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഒന്നാം പാദത്തില്‍ ആറ് അധികരണങ്ങളായി 27 സൂത്രങ്ങളാണ് ഉള്ളത്.
ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിലായി ജീവാത്മാവിനേയും പരമാത്മാവിനെയും പറ്റി ശ്രുതി, സ്മൃതി വാക്യങ്ങളിലുള്ള വിരോധത്തെ പരിഹരിച്ചു.
സാംഖ്യ,ബൗദ്ധ ദര്‍ശനങ്ങളുടെ സ്വീകാര്യമില്ലായ്മയും കണ്ടു. പരമാത്മാവ് തന്നെയാണ് ഉപാധിയുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ജീവാത്മാവാകുന്നതെന്നും വ്യക്തമാക്കി.ഉപാധികളെ ഇല്ലാതാക്കി ജീവന് പരമാത്മാഭാവം പ്രാപിക്കേണ്ടതിനെപ്പറ്റി ഇനി വിവരിക്കും. അതിന് വേണ്ടതായ സാധനകളെ പറയുന്നതിനാലാണ് സാധനാ അദ്ധ്യായം എന്ന പേര് വന്നത്.സാധന അനുഷ്ഠാനത്തിന് ആദ്യം വേണ്ടത് വൈരാഗ്യമാണ്- അതിനാല്‍ ഒന്നാം പാദത്തില്‍ വൈരാഗ്യത്തെയാണ് വിവരിക്കുന്നത്.
ജീവന്റെ സംസാരഗതി, അവസ്ഥകള്‍, വിവിധ ഉപാസനകള്‍, സഗുണനിര്‍ഗുണ ഭാവങ്ങള്‍, സമ്യഗ് ജ്ഞാനത്തിലൂടെ പുരുഷാര്‍ത്ഥസിദ്ധി, ജ്ഞാനസമ്പാദന ഉപായങ്ങള്‍, മുക്തി ഫലത്തില്‍ താരതമ്യ ഭാവം ഇല്ലായ്മ, പരബ്രഹ്മതത്വം തുടങ്ങിയവയെപ്പറ്റി സാധനാ അദ്ധ്യായത്തില്‍ കാണാം. ജീവന്റെ സംസാരഗതിയെക്കുറിച്ചാണ് ആദ്യം വിവരിക്കുന്നത്..
തദന്തര
പ്രതിപത്ത്യധികരണം
ആദ്യ അധികരണമായ ഇതില്‍ 7 സൂത്രങ്ങളാണുള്ളത്.
സൂത്രം – തദന്തര പ്രതിപത്തൗരംഹതി സംപരിഷ്വക്തഃ പ്രശ്ന നിരൂപണാഭ്യാം
ജീവന് മറ്റൊരു ദേഹത്തെ സ്വീകരിക്കുമ്പോള്‍ ദേഹ ബീജങ്ങളായ സൂക്ഷ്മഭൂതങ്ങളോടുകൂടിയാണ് പോകുന്നത് അത് എങ്ങനെ അറിയുന്നുവെന്നാണെങ്കില് ശ്രുതിയില്‍ കാണുന്ന ചോദ്യോത്തരങ്ങളെ കൊണ്ടാണ്.
ജീവന് പ്രധാനമായും മൂന്ന് ഉപാധികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
സ്ഥൂല ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരം. സ്ഥൂല ശരീരത്തില്‍ അഭിമാനിച്ചിരിക്കുമ്പോള്‍ ജാഗ്രദവസ്ഥ.സൂക്ഷ്മ ശരീരത്തില്‍ അഭിമാനിക്കുന്നത് സ്വപ്നാസ്ഥ. കാരണ ശരീരത്തിനോട് ബന്ധപ്പെട്ടിരിക്കുന്നത് സുഷുപ്തിയുമാണ്.
സ്ഥൂല ശരീരം വിട്ട് ജീവന് പോകുന്നതാണ് മരണം. മരണത്തിനു ശേഷം അതുവരെയുള്ള കര്‍മ്മത്തിനനുസരിച്ച് വേറെ ദേഹം കിട്ടും. ഇങ്ങനെ ദേഹം വിട്ട് പോകുമ്പോള്‍ സൂഷ്മ ഭൂതങ്ങളേയും കൂടെ കൊണ്ടു പോകുന്നുണ്ടോ എന്നതിനെ ഇവിടെ ചര്‍ച്ച ചെയ്യുന്നു.
ഭൂത സൂക്ഷ്മങ്ങളെ കൊണ്ടു പോകുന്നില്ല എന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. ശ്രുതിയില്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇന്ദ്രിയങ്ങളേയും മനസ്സിനെയും കൊണ്ടു പോകുന്നതു മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നുമാണ് അവരുടെ വാദം.
ദേഹത്തിന് ബീജഭൂതങ്ങളായ ഭൂത സൂക്ഷ്മങ്ങളെക്കുറിച്ചില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സൂത്രം പൂര്‍വ്വ പക്ഷത്തിനുള്ള മറുപടിയാണ്. ജീവന് ഭൂതങ്ങളോടുകൂടിയാണ് ശരീരം വിട്ടു പോകുന്നതെന്ന് ഛാന്ദോഗ്യത്തിലെ ശ്രുതി വാക്യത്തെ ഉദ്ധരിച്ചു കൊണ്ട് സമര്‍ത്ഥിക്കുന്നു.
ശ്വേതകേതുവും പ്രവഹണനും തമ്മിലുള്ള സംവാദത്തിലെ പഞ്ചാഗ്നി വിദ്യയില്‍ ജീവന് ഭൂത സൂക്ഷ്മങ്ങളെ ഉപയോഗിക്കുന്നതായി പറയുന്നുണ്ട്. വിവിധ ആഹുതികളെ പറയുന്നിടത്ത് അത് സൂചിപ്പിക്കുന്നുണ്ട്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: