കാഞ്ചിപുരം: തമിഴ്‌നാട് കാഞ്ചിപുരം ഗംഗയമന്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ സ്‌ഫോടനത്തിലെ പ്രതിയായ ഒരാള്‍ അറസ്റ്റില്‍. തിരുപ്പത്തൂരിലെ ക്ഷേത്രത്തിന് സമീപം വ്യാപാരം നടത്തിയിരുന്ന മുഹമ്മദ് റഫീക്ക് എന്നയാളെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കാഞ്ചിപുരം എസ്പി ഓഫിസില്‍ വച്ച് ചോദ്യം ചെയ്ത് വരുകയാണ്. ഗംഗയമന്‍ കോവിനു പിന്നിലെ ക്ഷേത്രക്കുളം ശുചീകരിക്കുന്നതിനിടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൂര്യ, ദിലീപ് രാഘവന്‍ എന്നിവരാണ് കൊല്ലപെട്ടത്.
പരുക്കേറ്റ ജയരാജ്, തിരുമാള്‍ ,യുവരാജ് എന്നിവരെ കാഞ്ചിപുരത്തെ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ലഷ്‌കര്‍ തൊയിബ ഭീകര്‍ നുഴഞ്ഞുകയറിതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവ സുരക്ഷ ജാഗ്രത നിലനില്‍ക്കെ കാഞ്ചിപുരത്ത് സ്‌ഫോടനമുണ്ടായത്. കാഞ്ചിപുരത്ത് നിന്ന് ഇന്നലെ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കാഞ്ചിപുരം മാന്നമ്പതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെയുണ്ടായ ഈ സംഭവം സുരക്ഷ ഏജന്‍സികളെ ആശങ്കയിലാഴ്‌ത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്.
















