കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ ദൃശ്യം തെറ്റായരീതിയില്‍ പ്രചരിപ്പിച്ചതാണെന്ന വിശദീകരണം നല്‍കിയ കളക്ടറുടെ പോസ്റ്റ് മുക്കി. മുഖ്യമന്ത്രിയെ ന്യായീകരിച്ച് എഫ്ബിയില്‍ പോസ്റ്റ് ഇട്ടതില്‍ കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടര്‍ പോസ്റ്റ് മുക്കിയത്.
പൊതുപാരിപാടിക്കിടെ സ്റ്റേജില്‍ വെച്ച് പ്രായം ചെന്ന സ്ത്രീയോച് ദാര്‍ഷ്ഠ്യത്തോടെ പെരുമാറിയ മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന പരിപാടിയിലേതായിരുന്നു ദൃശ്യങ്ങള്‍. ഈ സാഹചപ്യത്തിലാണ് കളക്ടര്‍ ഫേസ്ബുക്കിലൂടെ ന്യായീകരണവുമായി രംഗതെത്തിയത്.
മുഖ്യമന്ത്രിയുടെ വീഡിയോ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും സംഭവത്തെ കുറിച്ച് വിശദീകരിച്ചു കൊണ്ടുമാണ് കളക്ടര്‍ പോസ്റ്റ് ഇട്ടത്. എന്നാല്‍ കളക്ടര്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.
















