Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വളര്‍ത്തേണ്ട; അവന്‍ വളരട്ടെ

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
Aug 27, 2019, 03:00 am IST
in Samskriti

വീട്ടിലൊരു കുഞ്ഞു പിറക്കുന്നതോടെ  ‘അധ്യാപന’ ത്തിനുള്ള തയ്യാറെടുപ്പിലാകും വീട്ടുകാര്‍. അതല്ല വേണ്ടത്. യഥാര്‍ഥത്തിലത് പഠിക്കാനുള്ള സമയമാണ്.  നിങ്ങളുടെ കുഞ്ഞിനെ നോക്കൂ. നിങ്ങളേക്കാളേറെ സന്തുഷ്ടനാണവന്‍. അവനെ വളരെ കുറച്ചു കാര്യങ്ങളേ  പഠിപ്പിക്കേണ്ടതുള്ളൂ. അതിജീവനതന്ത്രങ്ങളാണത്. 

നിങ്ങളെക്കാളേറെ നിങ്ങളെ അറിയാവുന്നത് അവനാണ്. മനസ്സില്‍ സ്വയം ഉണ്ടാവുന്ന മാറ്റങ്ങളും സ്വാധീനങ്ങളും മാത്രമേ നിങ്ങള്‍ക്കറിയാനാവൂ. അനുഭവപരമായി വിശകലനം ചെയ്താല്‍ നിങ്ങളേക്കാളേറെ നിങ്ങളെ അറിയാവുന്നത് കുഞ്ഞിനാകും. നിങ്ങളിലെ ജീവോര്‍ജങ്ങള്‍ എങ്ങനെയെന്ന് മനസ്സിലാക്കുന്നത് അവനാണ്. അതുകൊണ്ട് കുഞ്ഞിനെ പഠിപ്പിക്കാനൊരുങ്ങുകയല്ല വേണ്ടത്. പഠിക്കാനാണ്. കുഞ്ഞിന് വളരാനുള്ള അന്തരീക്ഷമാണ്് നിങ്ങള്‍ നല്‍കേണ്ടത്. സ്‌നേഹത്തിന്റെയും പരിചരണത്തിന്റേയും പിന്തുണയുടേയും അന്തരീക്ഷം. നല്ലൊരു പൂന്തോട്ടം വളര്‍ത്തുന്നതിന് സമാനമാണത്. പൂക്കളും പഴങ്ങളും പറിക്കാനല്ല പൂന്തോട്ടം. ചെടികളുടെ വളര്‍ച്ചയ്‌ക്കാവശ്യമായ അന്തരീക്ഷം നല്‍കുക. എല്ലാം തഴച്ചു വളരട്ടെ. 

എന്റെ കുട്ടികള്‍ എന്നെപ്പോലെ വളരണമെന്ന് ശഠിക്കരുത്. ജീവന്റെ ഭാഗമായതിനാലാണ് നിങ്ങളങ്ങനെ ചിന്തിക്കുന്നത്. അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാതാവുമ്പോള്‍ തങ്ങളുടെ കുട്ടികള്‍  എവിടെ നിന്നു വന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങളുടെ അടുത്ത തലമുറ വളരേണ്ടത് നിങ്ങളെപ്പോലെയല്ല. നിങ്ങള്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങള്‍ അവര്‍ക്ക് പ്രായോഗികമാക്കാന്‍ പറ്റണം. 

കുഞ്ഞിന് മാതാപിതാക്കളുടെ ആവശ്യമേയില്ല എന്ന തരത്തില്‍ അവരെ വളര്‍ത്തുക. സ്‌നേഹം എപ്പോഴുമൊരു വിമോചന പ്രക്രിയയാവണം. അല്ലാതെ കൂട്ടിലിടുന്ന വിധത്തിലാവരുത്. കുട്ടികള്‍ ഒരു നിശ്ചിത പ്രായമെത്തിയാല്‍  അവരിലൂടെ നിങ്ങള്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുന്നു. .അവരിലൂടെ നിങ്ങള്‍ ജീവിക്കാനാഗ്രഹിക്കുന്നു. നിങ്ങളെപ്പോലെയാവണമെന്ന് തോന്നുന്നത് അതുകൊണ്ടാണ്. അതല്ല വണ്ടത്. അവര്‍ നിങ്ങളില്‍ നിന്ന് വ്യത്യസ്ഥരാകട്ടെ. 

 കുഞ്ഞ് ജനിക്കുമ്പോള്‍ അവന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് വളരട്ടെ. അതിന് അനുവദിക്കുക. നമ്മുടെ ധര്‍മവും സദാചാരവും ആശയങ്ങളും ഒന്നും അവര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കരുത്. ബുദ്ധിവികാസത്തിലൂടെ സ്വയം വളര്‍ച്ചക്കുള്ള രീതി അവന്‍ അവലംബിക്കട്ടെ. മനുഷ്യനായി വളരട്ടെ. കുടുംബത്തോടും സമ്പത്തിനോടും മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ അവന്റേതായ രീതിയില്‍ ജീവിതം പടുത്തുയര്‍ത്തട്ടെ. 

അതേസമയം അവനെ സ്വാധീനിക്കുന്ന പല ശക്തികളുമുണ്ടാകും സമൂഹത്തില്‍. വിദ്യാഭ്യാസം, തെരുവീഥികളില്‍ കണ്ടെത്തുന്ന ചങ്ങാതിമാര്‍… അങ്ങനെ പലതും. തെരുവുകളും അവിടെയുള്ളവരുമായുള്ള സമ്പര്‍ക്കവും ചങ്ങാത്തവും ഒഴിവാക്കാനാവില്ല. എങ്കിലും നിങ്ങള്‍ക്കവനെ സഹായിക്കാനും പിന്തുണയ്‌ക്കാനുമാകും. അതില്‍ നിന്നെല്ലാം   പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍  അവന്‍ ചെറുക്കും. കാരണം ബാല്യത്തില്‍ വീട്ടിലെ അന്തരീക്ഷത്തേക്കാള്‍ ആകര്‍ഷകമായിരിക്കും പുറത്തുള്ള ലോകം. 

തെരുവുകളിലെ തിന്മകള്‍ക്ക്  ആഗോളസ്വഭാവമാണുള്ളത്. മദ്യം, മയക്കുമരുന്ന്, അപകടം, മരണം തുടങ്ങി പലതരം വൈകൃതങ്ങള്‍. കുഞ്ഞിന് സ്വയം പഠിക്കാനായി  തെരുവിലേക്ക് ഇറക്കി വിടണമെന്നല്ല. നിങ്ങള്‍ അതെല്ലാം മനസ്സിലാക്കിയിരിക്കണം. എല്ലാം ബുദ്ധിപരമായി നോക്കിക്കാണാന്‍ അവനെ സഹായിക്കുക. നമ്മുടെ സദാചാര മൂല്യങ്ങളും ധര്‍മങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവനതിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനായെന്നു വരില്ല. അപ്പോഴാണ് പുറത്തുള്ള കാര്യങ്ങള്‍ അവനെ സ്വാധീനിക്കുന്നത്. വീട്ടിലെ പാരതന്ത്ര്യമാണ് തെരുവിലെ സ്വാതന്ത്ര്യത്തിലേക്ക് അവന്റെ ശ്രദ്ധ തിരിക്കുന്നത്. 

വീട്ടിലെ അന്തരീക്ഷം എപ്പോഴും അവനെ പിന്തുണയ്‌ക്കുന്നതാവണം. ബുദ്ധി വികാസത്തിന് പ്രോത്സാഹിപ്പിക്കുന്നതാകണം. അപ്പോള്‍ പുറത്തുള്ള ലോകത്തേക്കാള്‍ അവന് പ്രിയം വീടായിരിക്കും. ലോകത്തിലെ തിന്മകളുമായി സമ്പര്‍ക്കം പുലര്‍ത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.