Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിയുടെ രാഗസഞ്ചാരങ്ങള്‍

സുരേഷ് ശ്രീകണ്‌ഠേശ്വരത്ത് by സുരേഷ് ശ്രീകണ്‌ഠേശ്വരത്ത്
Aug 25, 2019, 12:06 pm IST
in Varadyam

തമിഴ് ഭക്തകവി പാടിപ്പുകഴ്‌ത്തിയ തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാളിന്റെ വരപ്രസാദമാകുന്നു മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീത വഴികള്‍. ഭക്തിയാണ് ഹരിയുടെ ഭാവം. വിനയമാണ് മുദ്ര. രാഗതാളങ്ങളാകുന്നു പ്രദക്ഷിണങ്ങള്‍. ഹരിയുടെ രാഗസഞ്ചാരങ്ങള്‍ക്ക് ഒഴുകാന്‍ തടങ്ങള്‍ പലതാണ്. കര്‍ണാടക സംഗീതത്തിന്റെ സാമ്പ്രദായിക ശുദ്ധിയുടെ പ്രയാണമാണ് അവയില്‍ പ്രഥമവും പ്രധാനവും.

മറ്റൊന്ന് കഥകളി സംഗീതത്തിന്റേതാണ്. കലാനിലയം രാജീവനില്‍നിന്നും കലാമണ്ഡലം സുധീഷില്‍നിന്നും പകര്‍ന്നുകിട്ടിയ കഥകളി സംഗീതത്തിന്റെ നാടകീയ രഥ്യകള്‍. ഇടയ്‌ക്കെല്ലാം സോപാനസംഗീതത്തിന്റെ ഇടവഴികളില്‍ ഹരിയെ കണ്ടെന്നിരിക്കും. ഇടയ്‌ക്കയുമായി സോപാനത്തിനരികിലും പഞ്ചവാദ്യത്തിലും ഹരി ചിലപ്പോള്‍ ഒരു മന്ദഹാസമാകുന്നതു കാണാം. വലിയച്ഛനില്‍നിന്നു ലബ്ധമായ ചെണ്ടയുടെ താളവഴികളും ഹരിക്കന്യമല്ല.

ഇക്കുറി കേരള സംസ്ഥാന സര്‍ക്കാരിന്റെ ചെമ്പൈ സംഗീത പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത് മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനെയാണ്. മൂഴിക്കുളം എന്ന കലാഗ്രാമത്തിന്റെ ഉജ്ജ്വലമായ ഈ നിലവിളക്ക് സംഗീതത്തില്‍ മുഖവുര വേണ്ടാത്ത യൗവനദീപ്തിയാണ്. ആറാം വയസ്സില്‍ ഗാനലോകവീഥിയില്‍ ആകൃഷ്ടനായതാണ്. കലഞ്ഞൂര്‍ വിശ്വനാഥന്‍ എന്ന ആദ്യ ഗുരുവിനു കീഴില്‍ പദംവച്ചു തുടങ്ങി. സംഗീത സപര്യയുടെ നാളുകള്‍ ഒന്നൊന്നായി കടന്നുപോകുമ്പോള്‍ അറിയാതെതന്നെ ഹരിയിലെ കലാകാരന്‍ വളരുകയായിരുന്നു.

പില്‍ക്കാല ഗുരുനാഥന്മാരായ രജു നാരായണന്‍, ഡോ. ദിലീപ് കുമാര്‍ എന്നിവര്‍ അതിനുവേണ്ട പോഷകങ്ങള്‍ ആവോളം പകര്‍ന്നു. ഹരിയുടെ സൂക്ഷ്മശ്രോത്രങ്ങള്‍ ശബ്ദത്തിനുള്ളിലെ നാദത്തെ കേട്ടെടുത്തു. മനനംകൊണ്ടും നിരന്തര സാധനകൊണ്ടും സ്വാദ്ധ്യായംകൊണ്ടും നാള്‍ക്കുനാള്‍ മിനുക്കിമിനുക്കിയെടുത്തതാണ് നാദര്‍ണ്ണവത്തിലേക്കു ഹരിയൊരുക്കിയ ചാലുകള്‍. പ്രശസ്ത സംഗീതജ്ഞനായ പത്മഭൂഷണ്‍ പി.എസ്. നാരായണ സ്വാമിയുടെ ശിഷ്യനായ ചെന്നൈ സി.ആര്‍. വൈദ്യനാഥന്‍ എന്ന ഗുരുവിന്റെ ശിഷ്യനാണ് ഈ കലാകാരനിപ്പോള്‍.

ഹരിയുടെ ഗാനമഹിമയില്‍ നിപുണശ്രോത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാവുന്നതല്ല. രാമനോട് കൃഷ്ണന്‍, ഹൈദരാബാദ് ബ്രദേഴ്‌സ്, തഞ്ചാവൂര്‍ എസ്. കല്യാണ രാമന്‍, എം.എല്‍. വസന്തകുമാരി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങിയ മഹാരഥന്മാരായ സംഗീതജ്ഞരുടെ ആലാപന മാതൃകകള്‍  ഹരിക്കേറെ പ്രിയങ്കരം. ശുദ്ധസംഗീതത്തിന്റെ വിസ്മയപ്രവാഹങ്ങളെ ഹരി അവരില്‍ കാണുന്നു. കലര്‍പ്പില്ലാത്ത അവരുടെ സംഗീത വഴികളുമായി തന്റെ വഴി പലപ്പോഴും കണ്ടെത്തുന്ന താദാത്മ്യത്തിന്റെ തിരിച്ചറിവില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിമുദ്രയുടെ പടവുകള്‍ പണിയുകയാണ് ഈ പ്രതിഭ.

തോടി, കല്യാണി, ശങ്കരാഭരണം തുടങ്ങിയ ഘനരാഗങ്ങളുടെ ആഴങ്ങളില്‍ ഹരി ഒരു സമ്മോഹനതയാണ്. സാമ്പ്രദായിക സംഗീതത്തിന്റെ നിലാവെളിച്ചത്തിലൂടെയുള്ള യാത്രയില്‍, തനതായ ഫ്രെയിമുകള്‍ തകര്‍ത്തെറിയുന്നതില്‍ തല്‍പരനല്ല ഹരി. ചട്ടക്കൂടുകള്‍ നല്‍കുന്ന ഭദ്രതയെ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് കലയെ സമൃദ്ധമാക്കുന്നതെന്നു ഹരി വിലയിരുത്തുന്നു. അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു അനുഭവവേദ്യമാകുന്ന സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യം എന്നു കരുതാനാണ് ഹരിക്കിഷ്ടം.

ആകസ്മികതയല്ല ഹരിയെ സംഗീതത്തിലേക്കെത്തിച്ചത്. പാരമ്പര്യത്തിന്റെ അതിശക്തമായ കണ്ണിയും സാഹചര്യത്തിന്റെ ചെറുതല്ലാത്ത സ്വാധീനവും ഹരിക്കു പാടാന്‍ വിമലാകാശങ്ങള്‍ വിടര്‍ത്തി. തായ്‌വഴി, കലയുടെ നിര്‍ഭര സാന്നിദ്ധ്യമാണ് ഈ പ്രതിഭയ്‌ക്ക്. മാതൃഭവനം മഹോന്നതരായ കലാകാരന്മാര്‍ക്കു ജന്മമേകിയ കോതച്ചിറ ഗ്രാമത്തിലാണ്. രാഗതാളങ്ങളും അഭിനയവും മേളിക്കുന്ന പാരമ്പര്യത്തിന്റെ കരുത്തുറ്റ സംസ്‌കാരം.

അവിടെ തെളിഞ്ഞ വിളക്കുകളുടെ പ്രകാശധോരണിയെ ബാഹ്യചക്ഷുസ്സുകള്‍ മാത്രമല്ല, അന്തര്‍നേത്രങ്ങളും ആവോളം ഏറ്റുവാങ്ങി. അതിനാലാകണം ചെറുപ്രായം മുതല്‍ കലാമത്സരവേദികളില്‍ ഹരിയെന്ന പ്രതിഭയെ കാണാന്‍  കഴിഞ്ഞത്. മുന്നോട്ടുള്ള യാത്രയില്‍ മത്സരവേദികളോടു വിടപറയുകയും, സംഗീത സരയുവിന്റെ തീരത്തെ പ്രശാന്തി നുകരുകയും ചെയ്യുന്ന ഹരി.

പ്രസന്നമാണ് ഹരിയുടെ ഓരോ സംഗീതവേദിയും. പ്രസന്നമാണ് അനുവാചകരുമായുള്ള ഹരിയുടെ ഭാവപ്പകര്‍ച്ചകള്‍. ചില നേരം ആ രാഗവേഗങ്ങള്‍ രസവേഗങ്ങളുടെ ഒരു കുത്തൊഴുക്കാകുന്നു. അതിനിടയിലെപ്പോഴോ ചെറു ചാറ്റല്‍, മഴ പോലെ. ചിലപ്പോള്‍ ഒരിളം കാറ്റാകുന്നു. പിന്നെയൊരു വേള ധ്യാനാത്മകമായ മനസ്സിന്റെ ലയവുമാകാം.

സംഗീതമല്ലാതെ മറ്റൊന്നും ഹരിക്കു മുന്‍പിലില്ല. അച്ഛനമ്മമാരുടെ സ്‌നേഹനിര്‍ഭരമായ പിന്തുണയും, കൂടിയാട്ട കലാകാരന്‍ കൂടിയായ അനുജന്‍ യദുകൃഷ്ണന്റെ സഹവര്‍ത്തിത്വവും, മൂഴിക്കുളമെന്ന കലാഗ്രാമത്തിന്റെ നിറഞ്ഞ പ്രോത്സാഹനവും ചേരുമ്പോള്‍ ഹരിക്ക് സംഗീത പ്രതിഭയായ മൂഴിക്കുളം കെ.ആര്‍. ഹരികൃഷ്ണനാകാതിരിക്കാന്‍ കഴിയുവതെങ്ങനെ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.