Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇങ്ങനേയും എഴുത്തുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2019, 11:47 am IST
in Varadyam

പണ്ടെങ്ങാനുമാ… തേവലോകത്ത് ഒരു ആംപച്ചിയും പെമ്പച്ചിയും ഒണ്ടാത്. ഇ പറയിന ആം പച്ചി തീച്ച തേടി കാട്ടാലേ പോകും. ഇത്തമയം പൊമ്പച്ചി കൂട്ടില്‍ ഒറ്റ്ക്കിരിക്കും. ഇ പറയിന തന്താരു പച്ചിക്ക് തന്റെ കുടിച്ചിയാരെ പയങ്കര തംശയമാത്…

നൂറ്റവന്മാരും പാണ്ഡവന്മാരും തമ്മില്‍ വൈരമുണ്ടായതെങ്ങിനെ (നൂറ്റൊരുവരും പാണ്ഡന്മാരും തമ്മിലുള്ള വൈയിരിയത്തിന്റെ ചരിത്തിരം) എന്ന ചരിത്രം പറയുകയാണ് തൊടുപുഴ പട്ടലക്കുടിയില്‍ നിന്നെത്തിയ ഗംഗാധരനും പി.ടി. തങ്കച്ചനും. തലമുറകളുടെ ഓര്‍മ്മകള്‍ കൈമാറിയ കഥകളുടെ തെളിനീരുറവ. നാഗരികതയുടെ മാലിന്യമേശാത്ത ഗോത്രസംസ്‌കാരത്തിന്റെ ജീവിതഗന്ധിയായ ആവിഷ്‌കരണങ്ങള്‍. കാര്‍ന്നോന്മാര്‍ പറഞ്ഞ് പറഞ്ഞ് കൈമാറിവന്ന കഥകള്‍. ഊരാളിഗോത്രത്തിന്റെ ചരിത്രവും സംസ്‌കാരവും നാടിന്റെ തനിമയും പാരമ്പര്യവും ഇടകലര്‍ന്ന വാമൊഴിക്കഥകള്‍. ലിപിയില്ലെങ്കിലും ഗോത്രജനതയുടെ ആത്മാംശമായ തനതു ഭാഷകളില്‍ അവര്‍ പറയുന്നത് ഈ നാടിന്റെ ചരിത്രം തന്നെ. നാഷണല്‍ ബുക്ക്ട്രസ്റ്റും കിര്‍ത്താഡ്‌സും സംയുക്തമായി സംഘടിപ്പിച്ച ഗോത്രകഥാ ബാലസാഹിത്യ ശില്‍പ്പശാല. ഇത് പുതിയ തുടക്കം. സാഹിത്യ, കഥ, കവിതാശില്‍പ്പശാലകളുടെ ഔപചാരികതകളില്ലാത്ത കൂടിച്ചേരല്‍.  

കേരളത്തിലെ വിവിധ ഗോത്രവിഭാഗങ്ങളിലെ കഥകള്‍ സമാഹരിച്ച് അവരുടേതായ ഭാഷയിലും, അതിന്റെ മലയാളഭാഷാന്തരവും ചേര്‍ത്ത് നാഷണല്‍ ബുക് ട്രസ്റ്റ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. അതിനോടൊപ്പം കഥകളിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ പ്രമുഖ ചിത്രകാരന്മാര്‍ ചിത്രങ്ങളായി പുസ്തകത്തില്‍ ആവിഷ്‌കരിക്കുന്നു. ഇതോടെ ഗോത്രസമൂഹത്തിന്റെ സമ്പന്നമായ കഥാപാരമ്പര്യം മലയാളിക്ക് വിശേഷിച്ച് പുതുതലമുറയിലെ വായനയ്‌ക്ക് പ്രാപ്യമാവുന്നു. തങ്ങള്‍ പഠിച്ചുവെച്ച ക്ലാസിക് ഭാഷകളിലെ സാഹിത്യം മാത്രമല്ല എഴുത്തെന്നും, ഇങ്ങനെയും എഴുത്തുണ്ടെന്നും, അതിന് സമ്പന്നവും മഹത്തരവുമായ പാരമ്പര്യമുണ്ടെന്നും മനസ്സിലാക്കാനുള്ള വഴിയൊരുക്കുകയാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ്. ഇങ്ങനെയൊരു ജനതയുണ്ടെന്നും അവര്‍ക്ക് ഇങ്ങനെയൊക്കെ സര്‍ഗ്ഗപാരമ്പര്യമുണ്ടെന്നും തുറന്നുകാണിക്കുകയാണ് എന്‍ബിടി.

മക്ക് കായ്‌കള്‍ ഉണ്ടായതെങ്ങനെയെന്ന നാടോടിക്കഥയും ഗംഗാധരനും തങ്കച്ചനും പറയുന്നുണ്ട്. മഹാഭാരതകഥാസന്ദര്‍ഭവും മക്ക് കായ്‌കളുടെ ഉത്ഭവചരിത്രവും ശ്രീജ പള്ളം ചിത്രങ്ങളായി മാറ്റിയെഴുതുന്നു. സുനുവാണ് ഊരാളി ഭാഷയിലെ കഥ മലയാള ലിപിയില്‍ മാറ്റിയെഴുതുന്നത്. ഇങ്ങനെ അമ്പതോളം കഥകളാണ് ഗോത്രസാഹിത്യത്തിലെ കഥാകാരന്മാരെയും വിവര്‍ത്തകരെയും ഉപയോഗിച്ച് രണ്ട് ദിവസത്തെ ശില്‍പ്പശാലയിലൂടെ ഗ്രന്ഥരൂപത്തിലാക്കാനുള്ള നവ ഉദ്യമത്തിന് എന്‍ബിടി കോഴിക്കോട് ചേവായൂരിലെ കിര്‍ത്താഡ്‌സ് ആസ്ഥാനത്താണ് വേദിയൊരുക്കിയത്.

പണിയ, കാട്ടുനായ്‌ക്ക്, കാണി, മുഡുഗ, മലമുത്ത, മലവേട്ടുവ, മന്നാന്‍, കുറിച്യ ഭാഷകളിലെ കഥകളാണ് അച്ചടി രൂപത്തില്‍ മലയാളിയുടെ വായനാലോകത്തേക്ക് എത്തുന്നത്. അതില്‍ നമുക്ക് സമുദ്രംപറ്റി ഭൂമിയുണ്ടായ കഥ വായിക്കാം. കുഞ്ഞന്തേയിയുടെ അഹങ്കാരത്തിന്റെ കഥ, ഇടിവീരന്‍, പടവീരന്‍, തലക്കല്‍ ചന്തുവിന്റെ കഥ അങ്ങനെയങ്ങനെ ഐതിഹ്യവും ചരിത്രവും ഇടകലര്‍ന്ന കഥകളുടെ ശേഖരം വിളിച്ചോതുന്നതും ഇങ്ങനെയും കഥകള്‍ ഉണ്ടെന്നാണ്.

ഈ കഥകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഗോത്രസമൂഹത്തിന്റെ വേരുകളെക്കുറിച്ചുള്ള അറിവാണ്. വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന്, വിദ്യാഭ്യാസത്തിന്റെയും ആധുനിക ആരോഗ്യ പരിപാലനത്തിന്റെയും പങ്കവെക്കലുകളില്‍ നിന്നും ആട്ടിയകറ്റപ്പെട്ട ഒരു സമൂഹത്തിന്റെ സമ്പന്നമായ ചരിത്രമാണ് ഈ കഥകള്‍. ഭ്രഷ്ട് കലഹിക്കപ്പെട്ട ജനസമൂഹത്തിന്റെ കഥകള്‍ എഴുത്തിന്റെ ലോകത്തെ പുതിയ  തമ്പ്രാക്കള്‍ക്ക് മുമ്പില്‍ വിളിച്ചുപറയുന്നത് ഇങ്ങനെയും എഴുത്തുകാരുണ്ട് എന്ന് തന്നെയാണ്.

*******

കഥകള്‍ മാത്രമല്ല, പാട്ടും തങ്ങളുടെ സമ്പന്നമായ ശേഖരത്തിലുണ്ടെന്ന് പറഞ്ഞ് ഗംഗാധരന്‍ നീട്ടിപ്പാടി.

”വന്നാണ്ടി ചായാരെ വന്നാണ്ടി ചായാരെ

തായിത്തെ കുടിക്ക് പുച്ചാണ്ടി

തങ്കലെ കുട്ടിക്ക് പുച്ചാണ്ടി

തന്താലെ കാട്ടൂടോ പോയി

തമുത്തിയാര് ഒച്ചക്കാര്

കൂട്ടത്തിലുണ്ടോ, തണ്ണിയുണ്ടോ തീയുണ്ടോ”

*******

‘വില്ലി’ എന്ന പണിയ നോവല്‍ എഴുതിയ വാസുദേവന്‍ ചീക്കല്ലൂര്‍, രശ്മിസതീഷ്, അക്കുച്യേമി ചീങ്കീര്‍, സിന്ധു കാലി ചീങ്കീര്‍, ദാമോദരന്‍ പട്ടയക്കുടി, സുനുമോന്‍.ഒ.കെ, സിന്ധു.കെ.സി, ആനന്ദന്‍ കാണി, ചിരുത തുടങ്ങി അറുപതോളം ഗോത്രകഥാകാരന്മാരാണ് ശില്‍ശാലയ്‌ക്കെത്തിയത്. ഷെരീഫ് എം.എച്ച്, കെ.പി. മുരളീധരന്‍, ശ്രീജ പള്ളം, കബിത മുഖോപാദ്ധ്യായ, അരുണ ആലഞ്ചേരി, സുനില്‍ അശോകപുരം തുടങ്ങിയ ചിത്രകാരന്മാരാണ് കഥാ സന്ദര്‍ഭങ്ങള്‍ ഗോത്രത്തനിമ ചോരാതെ ചിത്രങ്ങളായി പകര്‍ത്തിയത്.

*******

കെഎസ്ആര്‍ടിസി മെക്കാനിക്കായി വിരമിച്ച വാസുദേവന്‍ ചീക്കല്ലൂരിന് എഴുത്തിന്റെ വഴിയില്‍ ഏറെ നേട്ടങ്ങളുണ്ട്. വയനാടന്‍ ഗോത്രവര്‍ഗസമൂഹത്തിന്റെ വീരനായകനായ കരിന്തണ്ടനെക്കുറിച്ച് ഇരുപത്തി അഞ്ചാം വയസ്സില്‍ നാടകമെഴുതിയ വാസുദേവന്‍ സ്വന്തമായി ഒരു നാടകട്രൂപ്പും സംഘടിപ്പിച്ചിരുന്നു. പണിയുന്നവരാണ് പണിയരായതെങ്കില്‍ ഇന്ന് പണിയില്ലാത്തവരായി പണിയ സമൂഹം മാറിക്കഴിഞ്ഞുവെന്ന് വാസുദേവന്‍ പറയുന്നു. മറുദേശങ്ങളില്‍ ഇഞ്ചിക്കൃഷിക്കായി അടിമവേല ചെയ്യിച്ചും മദ്യമൊഴുക്കിയും ഒരു സമൂഹത്തെ നശിപ്പിക്കുകയാണ്. പണിയും സ്വന്തമായി മണ്ണുമില്ലാത്തവന്‍ പിന്നെ എങ്ങനെ തന്റെ തനിമയെ സംരക്ഷിക്കുമെന്ന ചോദ്യമാണ് വാസുദേവന്‍ ഉയര്‍ത്തുന്നത്.

*******

നഷ്ടപ്പെട്ടുപോകുന്ന ഗോത്രസാഹിത്യത്തിന്റെ വീണ്ടെടുപ്പാണ് ഇത്തരം പരിശ്രമങ്ങളിലൂടെ സാധ്യമാവുന്നത്. നാഷണല്‍ ബുക്ക് ട്രസ്റ്റും കിര്‍ത്താഡ്‌സിലെ മ്യൂസിയം വകുപ്പും സംയുക്തമായി നടത്തിയ ബാലസാഹിത്യശില്‍പ്പശാലയില്‍ കേരളത്തിലെ 16 ഗോത്ര വിഭാഗങ്ങളാണ് പ്രതിനിധീകരിച്ചത്. 32 സാഹിത്യകാരന്മാരും 13 ചിത്രകാരന്മാരും ശില്‍പ്പശാലയുടെ ഭാഗമായി.

കിര്‍ത്താഡ്സിലെ 22 ഗവേഷകരും നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ എഡിറ്റോറിയല്‍ സംഘവും പുസ്തകങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും. 100 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് പദ്ധതിയിട്ടതെന്ന് എന്‍ബിടി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു. 

ഗോത്രപുരാവൃത്തങ്ങളെ തനതു ഭാഷയിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നതിലൂടെ പൊതുസമൂഹത്തിനും, പ്രത്യേകിച്ച് പുതിയ തലമുറക്കും ഗോത്രസാഹിത്യത്തെക്കുറിച്ച് അറിവുണ്ടാകും. ഗോത്ര സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്- അദ്ദേഹം പറയുന്നു. കിര്‍ത്താഡ്‌സ് ലക്ചറര്‍ ഇന്ദു വി മേനോന്‍, പ്രോഗ്രാം ഡയറക്ടറായ ശില്‍പ്പശാലയ്‌ക്ക് മ്യൂസിയം ക്യുറേറ്റര്‍ ടി. അര്‍ച്ചന, ഭാഷാശാസ്ത്രജ്ഞരായ ടി. അശ്വതി, സി.പി. ധന്യ, ജി.വി. ധന്യ, നിമ്യ ജോസഫ് എന്നിവരും നേതൃത്വം നല്‍കി. ഊരാളി ഗോത്ര എഴുത്തുകാരായ ദാമോദരനും ഗാഗയും (ഗംഗാധരന്‍) ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് അസി. എഡിറ്റര്‍ റൂബിന്‍ ഡിക്രൂസ്, എന്‍ബിടി എക്‌സി. അംഗം ഇ.എന്‍. നന്ദകുമാര്‍, ഗുരുവായൂരപ്പന്‍കോളജ് മലയാള വിഭാഗം അസി. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.