Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗാഢം രാഷ്‌ട്രീയ ബന്ധങ്ങള്‍; സുവ്യക്തം നിലപാടുകള്‍

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Aug 25, 2019, 03:00 am IST
in Vicharam

2014 ഫെബ്രുവരി, രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍. തെലങ്കാന രൂപീകരണ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ ബഹളം നടക്കുന്ന കാലം. ജന്മഭൂമി ദല്‍ഹി ബ്യൂറോയിലേക്ക് വന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് സെക്രട്ടറി മലയാളിയായ വേണുഗോപാല്‍ജിയുടെ അടിയന്തര ഫോണ്‍ സന്ദേശമിതായിരുന്നു. സീതാറാം യെച്ചൂരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വേഗം സംഘടിപ്പിച്ച് നല്‍കണം. രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റ്‌ലിക്ക് സംസാരിക്കാനാണ്. അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് യെച്ചൂരിയുടെ നമ്പര്‍ നഷ്ടമായതാവാനാണ് സാധ്യത. ഉടന്‍ തന്നെ നമ്പര്‍ സംഘടിപ്പിച്ച് നല്‍കുകയും ഇരു നേതാക്കളും സംസാരിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തിരിച്ചറിഞ്ഞ യുപിഎ സര്‍ക്കാരിന് അന്നുണ്ടായ തര്‍ക്ക വിഷയത്തില്‍ പൊടുന്നനെയുണ്ടായ പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് തീരുമാനം മാറ്റേണ്ടിവന്നു.

 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളിലേക്ക് എത്തിച്ചേരാനുള്ള അരുണ്‍ ജെയ്റ്റ്‌ലിയുടെ വേഗം അത്ഭുതകരമായിരുന്നു. എല്ലാ പാര്‍ട്ടിയിലും അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കളുണ്ട്. ആ ബന്ധം ബിജെപിയെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പാര്‍ലമെന്റിനകത്തും പുറത്തും സഹായിച്ചതിനും നിരവധി ഉദാഹരണങ്ങള്‍. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പും അതിന് ശേഷവും പ്രതിപക്ഷ നേതാക്കളിലേക്കുള്ള ബിജെപിയുടെ പാലമായി പ്രവര്‍ത്തിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണ്. വാജ്‌പേയി മന്ത്രിസഭയില്‍ 1999ല്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റെടുത്ത ജെയ്റ്റ്‌ലി അതിവേഗത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെ വാജ്‌പേയി സര്‍ക്കാരിന്റെ മുഖമായി മാറി.

ദേശീയ രാഷ്‌ട്രീയത്തിലെ ഏതു സംഭവവികാസങ്ങളെപ്പറ്റിയും ക്ഷണനേരത്തില്‍ പ്രതികരിക്കാനുള്ള കഴിവ് അരുണ്‍ ജെയ്റ്റ്‌ലിയെ മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കി. മാധ്യമങ്ങളുമായും മാധ്യമപ്രവര്‍ത്തകരുമായുമുള്ള ദീര്‍ഘകാലത്തെ ബന്ധവും നിലപാടുകളിലെ വ്യക്തതയുമായിരുന്നു അതിവേഗത്തില്‍ ദേശീയ രാഷ്‌ട്രീയത്തിലെ ചലനങ്ങളറിയാനും അതിനൊത്ത് പ്രതികരിക്കാനും അദ്ദേഹത്തെ സഹായിച്ചത്. 2013-14 കാലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ അധ്വാനത്തിന്റെ നാളുകളായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിക്കഥകളില്‍പ്പെട്ടുഴലുന്ന സമയം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും എല്ലാ ദിവസവുമെന്ന പോലെ മാധ്യമങ്ങളെ ദല്‍ഹിയില്‍ കാണുന്ന നാളുകള്‍. രാവിലെ സുഷമാ സ്വരാജിന്റെ പത്രസമ്മേളനമെങ്കില്‍ ഉച്ചയ്‌ക്ക് ശേഷം ജെയ്റ്റ്‌ലിയുടെ പത്രസമ്മേളനം. അഴിമതിക്കഥകളോരോന്നായി ഇരുവരും ചേര്‍ന്ന് പുറത്തുകൊണ്ടുവരുമ്പോഴും അതിശക്തമായ പ്രസ്താവനകളിലൂടെ കോണ്‍ഗ്രസ്സിനെ നിഷ്പ്രഭമാക്കുമ്പോഴും ഇരുനേതാക്കളുടേയും വാക് സാമര്‍ത്ഥ്യം മാധ്യമങ്ങളെ പലപ്പോഴും അത്ഭുതപ്പെടുത്തി.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനമായും സഹായിച്ചത് കോണ്‍ഗ്രസ്സിന്റെ അഴിമതിനിറഞ്ഞ ഭരണകാലത്തെപ്പറ്റി ജനങ്ങളിലേക്കെത്തിയ ആയിരക്കണക്കിന് വാര്‍ത്തകള്‍ ആയിരുന്നു. അതിന് പിന്നിലെ അരുണ്‍ ജെയ്റ്റ്‌ലിയെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ പങ്ക് അവിസ്മരണീയമാണ്. അധികാരത്തിലെത്തിയ ശേഷവും എല്ലാ ദിവസവും പ്രധാന മാധ്യമപ്രവര്‍ത്തകരുടെ ഒരു സംഘവുമായി ജെയ്റ്റ്‌ലി രാവിലെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ആ യോഗത്തില്‍ ലഭിച്ചിരുന്ന വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് നിത്യേന കൈമാറി. കേന്ദ്രസര്‍ക്കാരിനെ ജനപ്രിയ സര്‍ക്കാരാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിലും ജെയ്റ്റ്‌ലി സവിശേഷ ശ്രദ്ധ നല്‍കി. 

ബിജെപി കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന ചടങ്ങുകളിലാവട്ടെ മറ്റു സര്‍ക്കാര്‍ ചടങ്ങുകളിലാവട്ടെ മാധ്യമപ്രവര്‍ത്തകരുമായി എത്രനേരം വേണമെങ്കിലും സംവദിക്കാന്‍ ജെയ്റ്റ്‌ലി സമയം കണ്ടെത്തിയിരുന്നു. അസുഖബാധിതനായതോടെയാണ് അദ്ദേഹം ഇത്തരം കൂടിക്കാഴ്ചകളും ലഘുസംഭാഷണങ്ങളും അവസാനിപ്പിച്ചത്. എങ്കിലും ആശുപത്രിവാസത്തിനിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാകാനും ബ്ലോഗ് എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭയ്‌ക്ക് പിന്നാലെ ലോക്‌സഭ പാസാക്കിയതിന് തൊട്ടടുത്ത നിമിഷം ഓഫീസ് മെയിലിലേക്കെത്തിയ ലേഖനം അരുണ്‍ ജെയ്റ്റ്‌ലിയുടേതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അസാധ്യമായിരുന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നതായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ലേഖനവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.