കോഴിക്കോട്: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മരണമടഞ്ഞ ഫറൂഖ് ചെറുവണ്ണൂര്‍ സ്വദേശി പൊന്നത്ത് ലിനുവിന്റെ കുടുംബത്തിന് വിശ്വസേവാഭാരതിയുടെ കൈത്താങ്ങ്. സംഘടന മുഖേന 1,50,000 രൂപയാണ് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍. മോഹനന്‍ ലിനുവിന്റെ അമ്മയ്‌ക്ക് കൈമാറിയത്.
കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന രാമചന്ദ്രന്റെ ഭാര്യയാണ് ഈ സഹായധനം നല്‍കുന്നത്. ലിനുവിന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയത്. വിശ്വസേവാഭാരതി ജനറല്‍ സെക്രട്ടറി എം.കെ. ജയചന്ദ്രന്‍, പ്രവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ടി.വി. വേണുഗോപാല്‍, സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി ദയാനന്ദന്‍, ജോ. സെക്രട്ടറി കെ.എം. ഗണേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















