കോട്ടയം: കെഎസ്ആര്‍ടിസിയുടെ ആധുനികവത്കരണത്തിന് കുതിപ്പേകിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (ഇടിഎം) നിര്‍ത്തലാക്കുന്നു. ഇടിഎം നല്‍കിയിട്ടുള്ള ക്വാണ്ടം എക്കോണ്‍ എന്ന കമ്പനിക്ക് കോടികളാണ് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കരാര്‍ പുതുക്കാനും കെഎസ്ആര്‍ടിസി തയാറായിരുന്നില്ല. കുടിശ്ശിക നല്‍കണമെന്ന് കമ്പനി കെഎസ്ആര്‍ടിസിയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല, കമ്പനിയെ ഒഴിവാക്കി യന്ത്രങ്ങള്‍ സ്വന്തം നിലയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനും കെഎസ്ആര്‍ടിസി തയാറായി. ഇതേ തുടര്‍ന്നാണ് ഇടിഎം സെര്‍വറിന്റെ പ്രവര്‍ത്തനം ഈ മാസം 31ന് കമ്പനി അവസാനിപ്പിക്കുന്നത്. സെര്‍വര്‍ നിലച്ചാല്‍ ടിക്കറ്റ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. 31ന് അവസാനിപ്പിക്കുമെന്നാണ് കമ്പനി പറയുന്നതെങ്കിലും 25ന് യന്ത്രങ്ങള്‍ നിശ്ചലമാകുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം മുതല്‍ പുനലൂര്‍ ഡിപ്പോയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. കെഎസ്ആര്‍ടിസി 6,000 ടിക്കറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങള്‍ സെര്‍വറുമായി ജിപിഎസിലൂടെ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ കമ്പനിക്ക് ഓരോ ഡിപ്പോകള്‍ തിരിച്ചും യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കും.
6,000 രൂപയ്ക്ക് സ്വകാര്യബസുകള്‍ക്ക് ഗുണനിലവാരമുള്ള ടിക്കറ്റ് യന്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി 10,000 രൂപ മുടക്കിയിട്ടും മികച്ച യന്ത്രങ്ങള്‍ വാങ്ങാനാകുന്നില്ല. ഇതിന് പിന്നില്‍ വകുപ്പ് ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ കമ്മീഷന് പറ്റലാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: