വിളപ്പില്‍: പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ ആക്രമണം. രാഖി കെട്ടിവന്ന മുപ്പത്തഞ്ചോളം വിദ്യാര്‍ഥികളുടെ കൈകളില്‍ നിന്ന് രാഖി പൊട്ടിച്ചെറിഞ്ഞാണ് എസ്എഫ്‌ഐക്കാരായ ഒരു സംഘം അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസം രാവിലെയാണ് രാഖി കെട്ടിവന്ന കുട്ടികളുടെ കൈകളില്‍ നിന്ന് സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളായ എസ്എഫ്‌ഐക്കാര്‍ രാഖികള്‍ പൊട്ടിച്ചെറിഞ്ഞത്.
കുട്ടികളുടെ കൈകളില്‍ നിന്ന് രാഖി പൊട്ടിച്ചെറിഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രധാനാധ്യാപികയോട് പരാതിപ്പെട്ടു. പരാതി കേള്‍ക്കാന്‍ പോലും തയാറാവാതെ പ്രധാനാധ്യാപിക വന്നവര്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് ഇവര്‍ പ്രതിഷേധിച്ചതോടെ വിദ്യാര്‍ഥികളെ തല്ലിയെന്ന് ആരോപിച്ച്, വന്നവര്‍ക്കെതിരെ സ്‌കൂള്‍ അധികൃധരും പിടിഎയും ചേര്‍ന്ന് പോലീസില്‍ പരാതിനല്‍കി.
ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ ഏര്‍പ്പെടുന്ന ഈ സ്‌കൂളിലെ കുട്ടികളെക്കുറിച്ച് നിരന്തരം ആക്ഷേപം ഉയരുന്നുണ്ട്. എന്നാല്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളെ തുടര്‍ന്ന് ഇവിടെ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ പുറംലോകം അറിയുന്നില്ല.
















