പ്രാണാണുത്വാധികരണം
മൂന്നാം അധികരണമായ ഇതില്‍ ഒരു സൂത്രം മാത്രമേയുള്ളൂ.
സൂത്രം അണവശ്ച
പ്രാണങ്ങള്‍ അണുപോലെ സൂക്ഷ്മങ്ങളും പരിച്ഛിന്നങ്ങളുമാണ്.
സൂക്ഷ്മഭൂതങ്ങള്‍ അല്ലെങ്കില്‍ തന്മാത്രകള് പരമാത്മാവില്‍ നിന്നും ഉണ്ടായവയാണ്.
ഇന്ദിയങ്ങളുടെ സ്വരൂപത്തെപ്പറ്റിയാണ് പറയുന്നത്. ഇന്ദ്രിയങ്ങള്‍ അഥവാ പ്രാണങ്ങള്‍ സ്ഥൂലമാണ് എങ്കില്‍ മരിക്കുന്നയാളുടെ ദേഹത്തില്‍ നിന്ന് പോകുമ്പോള്‍ കാണേണ്ടതാണ്. അങ്ങനെ കാണാത്തതിനാല്‍ പ്രാണന് സൂക്ഷ്മരൂപിയാണ്. മാത്രമല്ല അത് സര്‍വവ്യാപിയല്ല. ഓരോ ദേഹത്തിലും പരിച്ഛിന്നമായിരിക്കുകയാണ്. ‘ച’ എന്ന ശബ്ദം പരിച്ഛിന്നതയെയാണ് സൂത്രത്തില്‍ സൂചിപ്പിക്കുന്നത്.
സൂക്ഷ്മവും പരിച്ഛിന്നവുമായതിനാലാണ്
ദേഹത്തില്‍ പ്രവേശിക്കുകയും പോവുകയും ചെയ്യുക എന്നത് സംഭവിക്കുന്നത് ഇതിനെപ്പറ്റിയുള്ള ഗതി ആഗതി ശാസ്ത്രം വെറുതെയാകാന്‍ പാടില്ല.ഈ സൂത്രത്തിന്റെ അര്ത്ഥത്തെപ്പറ്റി വിദ്വാന്മാര് പല അഭിപ്രായങ്ങള്‍ പറയുന്നു. അണു എന്നതിന് പരമാണു എന്ന് അര്‍ത്ഥമെന്ന് ഒരു കൂട്ടര് പറയുന്നു. അണു എന്നത് ഇന്ദ്രിയങ്ങളെയെന്ന് മറ്റു ചിലര്‍ കണക്കാക്കുന്നു. അണു ശബ്ദത്തിന് തന്മാത്രകളെന്നും അര്‍ത്ഥമുണ്ട്. അതിനാല്‍ തന്മാത്രകളായ ശബ്ദം മുതലായ വിഷയങ്ങളും സൂക്ഷ്മ ഭൂതങ്ങളും പരമാത്മാവില്‍ നിന്നും ഉണ്ടായി എന്ന് സാധാരണയായി അര്‍ത്ഥമെടുക്കുന്നു.
പ്രാണശ്രൈഷ്ഠ്യാധികരണം
നാലാമത്തേതായ ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണുള്ളത്.
സൂത്രം ശ്രേഷ്ഠശ്ച
ശ്രേഷ്ഠനായ മുഖ്യ പ്രാണനും ബ്രഹ്മത്തില്‍ നിന്ന് ഉദ്ഭവിച്ചതാണ്. പ്രാണങ്ങള്‍ എന്നതിന് ഇന്ദ്രിയങ്ങള്‍ എന്നര്‍ത്ഥമുണ്ടെങ്കിലും സ്വയം അഞ്ചായി വിഭജിച്ച് ഈ ദേഹത്തെ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രാണനെയാണ് മുഖ്യ പ്രാണന് എന്ന് പറയുന്നത്. പ്രാണന്, അപാനന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍ എന്നിങ്ങനെ അഞ്ചായിത്തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് മുഖ്യ പ്രാണന്. ഇന്ദ്രിയങ്ങളെല്ലാം വിട്ടുപോയാലും ദേഹം നില്‍ക്കുമെന്നും പ്രാണന് പോയാല്‍ ഒന്നിനും നിലനില്‍പ്പില്ലെന്നും വ്യക്തമാക്കുന്ന ഒരു ചരിതം ബൃഹദാരണ്യകോപനിഷത്തിലുണ്ട്. നീയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്ന് മറ്റ് പ്രാണങ്ങള്‍ മുഖ്യ പ്രാണനെ സ്തുതിക്കുന്നതും ഇവിടെ കാണാം. മുഖ്യ പ്രാണന് ശ്രേഷ്ഠനും ജ്യേഷ്ഠനുമാണെന്ന് ഛാന്ദോഗ്യത്തില്‍ പറയുന്നുണ്ട്. ആ മുഖ്യ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുണ്ടായ പോലെ ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതാണ്.
മുണ്ഡകത്തില്‍ ഇത് ‘ഏതസ്മാ ജായതേ പ്രാണോ മനഃ സര്‍വേന്ദ്രിയാണി ച’ എന്ന് വിശദമാക്കുന്നുണ്ട്. മൂലപ്രകൃതിയെപ്പറ്റി പറയുമ്പോള്‍ ‘അപ്രാണോ ഹ്യമനാ ശുഭ്രഃ’ പ്രാണനും മനസ്സും ഇന്ദ്രിയങ്ങളുമുണ്ടായിരുന്നില്ല എന്ന് പറയുന്നുണ്ട്. ആയതിനാല്‍ മറ്റുള്ളവയെയൊക്കെപ്പോലെ മുഖ്യ പ്രാണനും പരമാത്മാവില്‍ നിന്നാണ് ഉണ്ടായത് എന്ന് ഉറപ്പാക്കാം.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: