ചെറുതോണി: പ്രകൃതിക്ഷോഭത്തില്‍ രണ്ടായി പിളര്‍ന്ന വലിയ കല്ലിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന പത്ത് കുടുംബങ്ങള്‍ മരണഭീതിയില്‍. ചേലച്ചുവട്-കട്ടിങ് ഭാഗത്തെ അഞ്ചകുടി വാര്‍ഡില്‍ താമസിക്കുന്ന കുടുംബങ്ങള്‍ സര്‍ക്കാരിന്റെ ദയ കാത്ത് കഴിയുന്നത്.
കാഞ്ഞിരക്കാട്ട് തോമസ്, വര്‍ഗ്ഗീസ് കുര്യന്‍, ബിജു കുര്യാക്കോസ് മരട്ടിമറ്റത്തില്‍, ജോര്‍ജ് പെട്ടിയില്‍ എന്നീ കുടുംബങ്ങളും തൊട്ടടുത്ത് പെരിയാര്‍വാലി ഭാഗത്ത് ആറ് കുടുംബങ്ങളുമാണ് രണ്ടായി പിളര്‍ന്ന കല്ലിന്റെ അടിഭാഗത്ത് മരണഭീതിയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രകൃതിദുരന്തത്തില്‍ അപകടഭീതിയെ തുടര്‍ന്ന് ഈ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞത്. ക്യാമ്പില്‍ കൂടുതല്‍ അംഗങ്ങളെത്തിയതോടെ നാലു കുടുംബങ്ങള്‍ തോമസിന്റെ ബന്ധുവിന്റെ തള്ളക്കാനത്തുള്ള പച്ചക്കറിക്കടയില്‍ ആഴ്ചകളോളം താമസിച്ചു.
ദുരിതാശ്വാസക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ ഈ കുടുംബങ്ങളില്‍ പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
















