ആലപ്പുഴ: പ്രളയക്കെടുതി മൂലം മാറ്റിവെച്ച 67ാമത് നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 31ന് നടക്കും. ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും ഇതേദിവസം നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
ആഗസ്റ്റ് 10ന് നടത്താനിരുന്ന കളി മാറ്റി വയ്‌ക്കുകയായിരുന്നു. മഴയ്‌ക്ക് ശമനം വന്നതോടുകൂടിയാണ് ഈ മാസം 31ന് മത്സരം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മത്സരവള്ളങ്ങളില്‍ തുഴച്ചില്‍ക്കാരുടെ ആള്‍മാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചില്‍ക്കാര്‍ക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ഹാന്‍ഡ് ബാന്‍ഡ് നല്‍കും. തുഴച്ചില്‍ക്കാരെ പരിശീലനവേള മുതല്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കും.
പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് ഇത്തവണ വള്ളംകളി നടത്തുക.
















