ഓരോ കോശത്തില്‍ നിന്നും ഗര്‍ഭപാത്രത്തില്‍ രൂപംകൊള്ളുന്നതാണ് ശരീരം. ആത്മാവ് ശരീരവുമായി ചേര്‍ന്നിരിക്കുന്നതിനാല്‍ അതിന് ശരീരത്തിന്റെ ആകൃതിയാണ് എന്നു തെറ്റിദ്ധരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആത്മാവിന് ഒരു രൂപവുമായും ചേര്‍ച്ചയില്ല. ആത്മാവ് ജനിക്കാത്തതും അദ്വയനുമാണെന്ന് ചിന്തിച്ചുറപ്പിക്കണം. ബുദ്ധി ത്രിഗുണാത്മകവും സത്ത്വരജോതമോ മയവുമാണ്. അവ അന്യോന്യം കൂടിച്ചേര്‍ന്ന് ജാഗ്രത്ത് സ്വപ്നം സുഷുപ്തി എന്നീ അവസ്ഥാത്രയങ്ങളുണ്ടാകുന്നു. നിത്യവും അവിനാശിയും കേവലവും പരബ്രഹ്മവുമായ ആത്മാവില്‍ ഇവയെല്ലാം വെറുതെ ആരോപിക്കുകയാണ്. ബുദ്ധിയുടെ വൃത്തി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ബുദ്ധിതമോഗുണത്തിന്റെ ആധിക്യത്താല്‍ അജ്ഞാനത്തില്‍ മുഴുകിക്കിടക്കും. അജ്ഞാനം ഉള്ളതുവരെ സംസാരവും ഉണ്ടായിരിക്കും.
ഇക്കാണുന്നതെല്ലാം ഇല്ലാത്തതാണെന്നുറച്ച് എല്ലാറ്റിനേയും തിരസ്കരിക്കുക. മനസ്സുകൊണ്ട് ബ്രഹ്മാനനന്ദം അനുഭവിക്കുക. അപ്പോള്‍ സുഖദുഃഖാത്മകമായ ഈ ലോകം നിസ്സാരമാണെന്നു ബോധ്യമാകും. ഏതുപോലെയെന്നാല്‍ നന്നായി ദാഹിക്കുന്നവന് ജലാംശമുള്ള പഴംകിട്ടിയാല്‍ അല്പം ദാഹം മാറും. ജലംതന്നെ കിട്ടിയാല്‍ പഴം ഉപേക്ഷിച്ചിട്ട് ജലം മാത്രം കുടിക്കും. അതുപോലെ ബ്രഹ്മാനന്ദം അല്പമാത്രമെങ്കിലും ലഭിച്ചാല്‍ ലൗകികസുഖങ്ങളെല്ലാം ഉപേക്ഷിച്ച് ശാശ്വതമായ ആനന്ദത്തിനായി പരിശ്രമിക്കും.
ആത്മാവ് മരിക്കുന്നില്ല. ജനിക്കുന്നുമില്ല. അതിന ക്ഷയമില്ല. വര്‍ദ്ധിക്കുകയുമില്ല. എല്ലാറ്റിനും മീതെ നില്ക്കുന്നതും സ്വയം പ്രാശിക്കുന്നതും എങ്ങും നിറഞ്ഞിരിക്കുന്നതുമാണ് ആത്മാവ്. ഇപ്രകാരം ആനന്ദമയമായ ആത്മാവില്‍ സംസാരമുണ്ടാകുന്നില്ല. അജ്ഞാനം കൊണ്ടാണ് സംസാരം ഉണ്ടെന്നുതോന്നുന്നത്. ജ്ഞാനപ്രകാശം ഉണ്ടാകുമ്പോള്‍ ഈ സംസാരം നശിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: