Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍ by എം. സതീശന്‍
Aug 18, 2019, 01:30 am IST
in Vicharam

ലൊട്ടുലൊടുക്ക് കത്തിക്കുത്തുകളും നാട്ടുകാര്‍ക്ക് പിടിയില്ലാത്ത ആഗോള ദുരന്തങ്ങളും പറഞ്ഞ് പറഞ്ഞ് മടുത്തപ്പോഴാണ് പ്രളയം പാര്‍ട്ടിക്ക് കച്ചിത്തുരുമ്പാവുന്നത്. മുമ്പൊക്കെ സിറിയ മുതല്‍ ഒറീസ വരെയുള്ള ദുരന്തങ്ങളുടെ കഥ പറയണമായിരുന്നു പണം പിടുങ്ങാന്‍. ഇതിപ്പോള്‍ കണ്‍മുന്നിലായല്ലോ…. ആളുകള്‍ക്ക് പെട്ടന്ന് ബോധ്യപ്പെടും. വലിയ ചെലവില്ലാതെ ചെലവും കഴിയും. 2018ല്‍ നാടൊട്ടുക്ക് വെള്ളം പൊങ്ങിയപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും മൊത്തം വെമ്പല്‍ പിരിക്കാനായിരുന്നു. ഗള്‍ഫില്‍ പോണം, അമേരിക്കയില്‍ പോണം….. ആവശ്യങ്ങള്‍ നിരവധി. മറ്റ് രാജ്യങ്ങളില്‍ പോയി കൈനീട്ടരുതെന്ന് നാട്ടുകാരും കേന്ദ്രസര്‍ക്കാരും താക്കീത് നല്‍കിയപ്പോള്‍ പഴി പറച്ചിലായി. അതിനിടയില്‍ യുഎഇയില്‍ നിന്ന് പണം വരുമെന്ന് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുകൂവി. അത് സ്വപ്‌നമായിരുന്നുവെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനും പ്രധാനമന്ത്രിയെ പഴി പറഞ്ഞ് ബാലകൃഷ്ണന്‍ സഖാവും കൂട്ടരും കളം നിറഞ്ഞു.

ദുരന്തമെന്തായാലും ദുരിതാശ്വാസനിധിയിലാണ് പാര്‍ട്ടിക്ക് കണ്ണ്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് മെമ്പര്‍മാരും കൊടിവെച്ചും അല്ലാതെയും പറന്നുനടക്കുന്ന കേരളത്തില്‍ അകത്തുനിന്നും പുറത്തുനിന്നും വന്ന കോടികള്‍ ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ എത്ര സമയം വേണമെന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ചോദ്യം ബാലേഷ്ണനും പാര്‍ട്ടിയും കേട്ട മട്ട് കാട്ടിയിട്ടില്ല. അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചവരാണ് മലയാളികള്‍ എന്ന് അറിയാന്‍ ആ ചോദ്യം ഒന്നുകൂടി കേട്ടാല്‍ മതി. എന്നാല്‍ ആര് പരിഹസിച്ചാലും പണത്തിന് മീതെ ചെങ്കൊടി പറക്കില്ലെന്ന് ഇന്ന് മലയാളിക്കറിയാം. അതുകൊണ്ടാണ് സാന്റിയാഗോ മാര്‍ട്ടിനും ഫാരീസ് അബൂബക്കറും ചാക്ക് എന്ന് വിളിക്കപ്പെടുന്ന രാധാകൃഷ്ണനുമൊക്കെ മാര്‍ക്‌സിനും ഏംഗല്‍സിനും ലെനിനുമൊപ്പം ബാലേഷ്ണനും പാര്‍ട്ടിക്കും ആരാധ്യരായത്. 

എന്തായാലും ആണ്ടോടാണ്ട് വെള്ളപ്പൊക്കം വരുന്നത് പ്രമാണിച്ച് ചുമന്ന ബക്കറ്റുകള്‍ക്ക് വില കുറയ്‌ക്കാന്‍ ഐസക്ക് മന്ത്രിക്ക് ഇണ്ടാസ് കൊടുക്കണം. കഴിഞ്ഞ തവണ പ്രളയദുരിതാശ്വാസത്തിനായി ഒഴുകിവന്ന പണത്തില്‍ പകുതിയും സ്വകാര്യബാങ്കുകളിള്‍ ഫിക്‌സഡ് ഡിപ്പോസിറ്റാക്കിയ കാഞ്ഞ ബുദ്ധിയാണ് ഐസക്കിന്. പാവങ്ങള്‍ക്ക് വീടായും തൊഴിലായും അന്നമായും എത്തേണ്ടിയിരുന്ന 2324 കോടിയാണ്  ബാങ്കില്‍ത്തള്ളിയത്. അന്ന് കൊടുക്കാമെന്ന് പറഞ്ഞ പതിനായിരം ഇനിയും കിട്ടാത്തവരുണ്ട്. ഇപ്പോള്‍ വീണ്ടും പതിനായിരം കൊടുക്കുമെന്ന് ഐസക്ക് മന്ത്രി പറയുന്നു. അപ്പോള്‍ അന്ന് കിട്ടാത്തവര്‍ക്ക് ഇപ്പോഴത്തേതും കൂട്ടി ഇരുപതിനായിരം കിട്ടണം. കിട്ടണമെങ്കില്‍ പണം വേണം. 

പണം എന്തിനൊക്കെ കൊടുക്കണമെന്നാണ് പാവം പിണറായിക്ക് അറിയാത്തത്. തോറ്റ എംപി സമ്പത്തിന് സമ്പത്തുണ്ടാക്കാന്‍ പണം വേണം. ഒരു വേലയുമില്ലാതിരുന്ന വേലായുധന്‍നായര്‍ക്ക് വേല കൊടുക്കണം. ചുറ്റിനും നിരന്നിരിക്കുന്ന ഉപദേശികള്‍ക്ക് ചെലവിന് ലക്ഷങ്ങള്‍ നല്‍കണം. ബ്രിട്ടാസ് പ്രോംപ്റ്റര്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ക്ക് വേറെയും ചെലവുണ്ട്. ഇതെല്ലാമുണ്ടായിട്ടും കേന്ദ്രമന്ത്രി വിളിച്ചപ്പോള്‍ ഹിന്ദി അറിയാത്തതിന്റെ നാണക്കേട് വേറെ. ഇനി ഹിന്ദി പഠിക്കാന്‍ ഒരു ട്യൂട്ടറെ വെക്കണം. സ്‌പോക്കണ്‍ ഇംഗ്ലീഷിന് വേറെയും സാറിനെ നിയമിക്കണം. എല്ലാം കൂടി സാധിച്ചെടുക്കണമെങ്കില്‍ ദുരിതാശ്വാസനിധി ഇതൊന്നും പോരാതെ വരും. 

ദുരിതമില്ലെങ്കിലെന്ത് ദുരിതാശ്വാസം… ഇതെല്ലാം ഒരുമിച്ച് നോക്കാന്‍ പാര്‍ട്ടിയും പാര്‍ട്ടിക്ക് ഒരു സെക്രട്ടറിയുമേ ഉള്ളൂ. അറിയാവുന്ന ഏക പണി വിരട്ടലും വിലപേശലും തൊട്ടിപ്പിരിവുമാണ്. അത് കേമമായി നടത്തണം. പിന്നെ ബക്കറ്റ് ഒരു പ്രത്യയശാസ്ത്ര ഐക്കണാണല്ലോ കേരളത്തിലെ പാര്‍ട്ടിക്ക്. പണ്ട് കടലില്‍ നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് അതില്‍ തിരയുണ്ടോന്ന് നോക്കിയ ഒരാള്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഭരണപരിഷ്‌കാരം നടത്തി തലസ്ഥാനത്ത് ഇരിപ്പുണ്ട്. അമ്മാതിരി എല്ലാ ദുരിതങ്ങള്‍ക്കും ആശ്വാസമേകാന്‍ ബക്കറ്റല്ലാതെ വേറെന്ത് വഴി?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.