ജനീവ : കശ്മീരിന്റെ പ്രത്യേക പദവിയുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍. പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിനുശേഷം ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീനാണ് ഇക്കാര്യം അറിയിച്ചത്.
കശ്മീരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയതില്‍ അനാവശ്യമായാണ് ചിലര്‍ പരിഭ്രമിക്കുന്നത്. ഇതു യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഏറെ വിദൂരമാണ്. പാക് ഭരണകൂടം ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുകയാണെങ്കില്‍ ഉഭയ കക്ഷി വിഷയത്തില്‍ സംസാരിക്കാം. കശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാന്‍ ഇന്ത്യ തയാറാണ്.
കശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തില്‍ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഒരു രാജ്യം ഇന്ത്യയില്‍ സംഘര്‍ഷം നടത്താന്‍ മനപ്പൂര്‍വ്വം ശ്രമിച്ചു വരികയാണെന്നും കുറ്റപ്പെടുത്തി.
















