കല്‍പ്പറ്റ : വയനാട് കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്ന് ജിപിആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്.
ഇതിനായി ആറംഗ പ്രത്യേക സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതുവരെ 38 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
അതേസമയം മന്ത്രി എ കെ ബാലന്‍ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. പത്തിലേറെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍. മഴ മാറി നില്‍ക്കുന്നതും തെരച്ചില്‍ വേഗത്തിലാക്കിയിട്ടുണ്ട്. ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.
ഏഴുപേര്‍ക്കായി തെരച്ചില്‍ തുടരുന്ന പുത്തുമലയിലും റഡാര്‍ എത്തിച്ച് തെരച്ചില്‍ നടത്താനും ആലോചിക്കുന്നുണ്ട്. നിലവില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചാണ് ഇവിടെ തെരച്ചില്‍ നടത്തിയിരുന്നത്.
















