തിരുവനന്തപുരം: സാമൂഹ്യമാധ്യമത്തില്‍ മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിച്ചതിന് സീരിയല്‍ നടിക്ക് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി. നടിയും നര്‍ത്തകിയുമായ രാജലക്ഷ്മിക്കെതിരെയാണ് സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ വിമര്‍ശനത്തെ തുടര്‍ന്ന പോലീസും രാജലക്ഷ്മിയെ അന്വേഷിച്ചെത്തിയിരുന്നു. രാജലക്ഷ്മിയും സുഹൃത്തുക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. സുഹൃത്തുക്കള്‍ മാത്രം അംഗങ്ങളായ ഗ്രൂപ്പില്‍ രാജലക്ഷ്മി ഒരു ശബ്ദ സന്ദേശം ഇട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിച്ചെവര്‍ക്കെല്ലാം സഹായം സര്‍ക്കാര്‍ എത്തിച്ചോ എന്ന ചോദ്യമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
സി.പി.എം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രാജലക്ഷ്മിയുടെ ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചത്തോടെ നടിക്കു നേരെ സൈബര്‍ സഖാക്കളുടെ ഭീഷണി നടത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് നിലവില്‍ മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
















