സ്ഥിരോ ഗംഗാവര്ത്തഃ സ്തനമുകുളരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജഃ
രതേര്ലീലാഗാരം കിമപി തവ നാഭിര്ഗിരിസുതേ!
ബിലദ്വാരം സിദ്ധേര്ഗ്ഗിരിശനയനാനാം വിജയതേ
(ഹേ) ഗിരിസുതേ! – (അല്ലയോ) പര്വ്വതപുത്രീ!
തവനാഭി സ്ഥിരോ ഗംഗാവര്ത്തഃ – അവിടുത്തെ നാഭി ഗംഗാനദിയിലെ സ്ഥിരമായ ചൂഴിയാകുന്നു.
സ്തനമുകുള രോമാവലിലതാകലാവാലം -സ്തനങ്ങളാകുന്ന മൊട്ടുകളോടുകൂടിയ രോമാവലിയാകുന്ന ലതയ്ക്ക് തടമാകുന്നു.
കുസുമശരതേജോഹുതഭുജഃ കുണ്ഡം – കാമദേവന്റെ തേജസ്സാകുന്ന അഗ്നി വസിക്കുന്ന കുണ്ഡമാകുന്നു.
രതേഃ ലീലാഗാരം -രതീദേവിയുടെ ക്രീഡാഭവനമാകുന്നു.
ഗിരിശനയനാനാം സിദ്ധേഃ ബില ദ്വാരം – ശ്രീശങ്കരന്റെ കണ്ണുകളുടെ സിദ്ധിക്കുള്ള ഗുഹാദ്വാരമാകുന്നു
വിജയതേ – (ഇപ്രകാരമുള്ള അവിടുത്തെ നാഭി) സര്വ്വോല്ക്കര്ഷേണ വിജയിക്കുന്നു.
പര്വ്വതപുത്രിയായ അല്ലയോ ദേവീ! അവിടുത്തെ നാഭി ഗംഗാനദിയിലെ ചുഴിയാകുന്നു. സ്തനങ്ങളാകുന്ന പൂമൊട്ടുകളോടുകൂടിയ ലതയ്ക്ക് തടാകമാകുന്നു. മന്മഥ തേജസ്സാകുന്ന അഗ്നി എരിയുന്ന കുണ്ഡമാകുന്നു. രതീദേവിയുടെ ക്രീഡാഭവനമാകുന്നു. ശ്രീശങ്കരന്റെ തപഃസിദ്ധിക്കുള്ള ഗുഹാദ്വാരമാകുന്നു. ഇപ്രകാരമെല്ലാമുള്ള അവിടുത്തെ നാഭി സര്വ്വോല്ക്കര്ഷേണ വിജയിക്കുന്നു.
8547108794
പ്രതികരിക്കാൻ ഇവിടെ എഴുതുക: