ശരീരം ഉണ്ടാകുന്നതിനുകാരണം കര്‍മമാണ്. വീണ്ടും കര്‍മം ചെയ്തുകൊണ്ടിരുന്നാല്‍ വീണ്ടും ശരീരംലഭിച്ച് സുഖദുഃഖങ്ങള്‍ അനുഭവിച്ച് സംസാരത്തില്‍ ജനനമരണങ്ങള്‍ സംഭവിച്ച് ഒരു ചക്രംപോലെ വന്നുംപോയുമിരിക്കും ഇതിനുകാരണം അജ്ഞാനമാണ്. അജ്ഞാനം നശിപ്പിക്കാനുള്ള കഴിവ് കര്മ്മത്തിനില്ല. വിദ്യ( ജ്ഞാനം) ക്കുമാത്രമേയുള്ളു. അജ്ഞാനത്തില്‍ നിന്നാണ് കര്‍മ്മം ഉണ്ടായത്. അത് അവിദ്യകൊണ്ടു നശിക്കുകയില്ല. ജ്ഞാനം കൊണ്ടുമാത്രമേ കര്‍മനാശം സംഭവിക്കുകയുള്ളു. രാഗം ക്ഷയിക്കാതിരുന്നാല് ദേഷകര്മ്മങ്ങള് ചെയ്തുകൊണ്ടിരിക്കും. അകിന്റെ ഫലമായി വീണ്ടും സംസാരം ഉണ്ടായേ മതിയാവൂ. അതിനാല്‍ ബുദ്ധിമാന്മാര് ജ്ഞാനത്തിനുള്ള വഴിയന്വേഷിച്ചുതുടങ്ങുന്നു.
ഇതുകേട്ട് ലക്ഷ്മണന് ചോദിച്ചു. വിദ്യകളെപ്പോലെതന്നെ കര്‍മങ്ങളും വേദത്തില്‍ വിധിച്ചിട്ടുണ്ടല്ലോ. പ്രാണനുള്ളവരെല്ലാം കര്മംചെയ്യണമെന്ന് വേദം വിധിച്ചിരിക്കുന്നു. കര്‍മം ചെയ്തില്ലെങ്കില്‍ ദോഷമാണെന്നുപോലും വേദത്തില്‍ പറഞ്ഞിരിക്കുന്നു.അങ്ങനെയാകുമ്പോള്‍ മുമുക്ഷുക്കളും കര്‍മം ചെയ്തുകൊണ്ടിരിക്കണം എന്നുവരുന്നില്ലേ? ഇതിനു രാമന്റെ മറുപടി ഇപ്രകാരമാണ്. ആ വാദം ശരിയല്ല. വിദ്യസ്വതന്ത്രമാണ്. അതുകൊണ്ട് ബ്രഹ്മപ്രാപ്തി സംഭവിക്കുന്നു. അത് അന്യാപേക്ഷിതമില്ലാത്തതാണ്. കര്‍മത്തിന്റെ സഹായം ജ്ഞാനത്തിന് ആവശ്യമില്ല. വേദത്തില്‍ വിധിച്ചിരിക്കുന്ന യാഗകര്‍മങ്ങള്‍ സത്യമാണെങ്കിലും അതിന് നിരവധി കാര്യങ്ങള്‍ വേണല്ലോ. ഋത്വിക്കുകളും സംഭാരങ്ങളുംവേണം. കര്‍മകാണ്ഡത്തില്‍ പറയുന്ന കാര്യംചെയ്തുകൊണ്ടിരുന്നാല് സ്വര്‍ഗത്തിലോ നരകത്തിലോപോകും. കര്മമുക്തിസംഭവിക്കുന്നില്ല. കര്‍മംകൊണ്ട് ദേഹാഭിമാനം ജനിക്കുന്നു. അത് കര്‍മം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ അഹങ്കാരം നശിച്ചാലേ വിദ്യലഭിക്കുകയുള്ളു. അപ്പോള്‍ കര്‍മംകൊണ്ട് അവിദ്യ നശിക്കുന്നില്ല. വര്‍ദ്ധിക്കുന്നതേയുള്ളു. വിശുദ്ധമായ വിജ്ഞാനംകൊണ്ട് പ്രകാശിക്കുന്ന വിദ്യയിലൂടെ അവസാനം ആത്മവൃത്തിലഭിക്കുന്നു. അപ്പോള്‍ എല്ലാ ആത്മവ്യാപാരങ്ങളും അവസാനിക്കുന്നു. കര്മമുണ്ടാക്കുന്ന കാരകങ്ങളും നശിക്കുന്നു. ക്രിയക്കുകാരണമായിത്തീരുന്ന കര്‍ത്താവ് കര്‍മം ക്രിയ ഇവമൂന്നും ചേര്‍ന്നതാണ് കാരകം. അതിനാല്‍ കാരകവും വിദ്യയും ഒരിക്കലും ഒന്നിച്ചിരിക്കുകയില്ല. സല്‍ബുദ്ധിയുള്ളവന്‍ കര്‍മങ്ങളെല്ലാം ഉപേക്ഷിക്കണം. സദാസമയവും ആത്മധ്യാനത്തില്‍ ബുദ്ധിയെ ഉറപ്പിച്ച് ഇന്ദ്രിയങ്ങളില്‍നിന്നും നിവൃത്തനായിരിക്കണം. മായയുടെ സ്വാധീനംകൊണ്ട് ശരീരാദികളില്‍ ആത്മാവാണ് എന്നബോധം ഉണ്ടായിരിക്കുന്നുവോ, അതുവരെ കര്മംചെയ്തുകൊണ്ടിരിക്കും. ആതല്ല ആത്മാവ് ആതല്ല ആത്മാവ് എന്നുള്ള നേതി നേതി തത്വം കൊണ്ട് ശരീരമല്ല ആത്മാവെന്നുറപ്പിച്ചിട്ട് പരമാത്മാവിനെ അറിയണം. അപ്പോള്‍ കര്‍മങ്ങളെ ത്യജിക്കാന്‍ സാധിക്കും. ആത്മാവില്‍ ജ്ഞാനം എപ്പോള്‍ പ്രകാശിക്കുന്നുവോ ആ നിമിഷത്തില്‍ സംസാരത്തിനു കാരണമായ മായ കാരകങ്ങളോടുകൂടി നശിക്കും. പ്രാണങ്ങളെയും ശ്രുതികളെയും ആശ്രയിച്ച് ആ മായയെ നശിപ്പിച്ചാല്‍ കര്‍മങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മായ വീണ്ടും ജനിക്കുകയില്ല. മായയെ നശിപ്പിക്കാന്‍ പ്രയാസമാണ്. നശിച്ചാല്‍ പിന്നെ ഉണ്ടാകുകയുമില്ല. മറ്റൊന്നിനെയും ആശ്രയിക്കാതെ മുക്തിലഭിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: