തലശേരി: വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊലക്കേസില്‍ ഒമ്പതു സിപിഎം പ്രവര്‍ത്തര്‍ക്ക് ജീവപര്യന്തം. കേസിലെ എല്ലാ പ്രതികളും 1 ലക്ഷം രൂപ പിഴയടയ്‌ക്കാനും കോടതി വിധിച്ചു. തലശേരി ജില്ലാ സെഷന്‍സ് അഡീഷണല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ സി.ഒ.ടി. നസീര്‍ വധശ്രക്കേസിലെ പ്രതികളായ ബ്രിട്ടോ, സോജിത്, മിഥുന്‍ എന്നിവരുമുണ്ട്. 2013 ഒക്ടോബര്‍ നാലിനായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കൊളശ്ശേരി ഭാഗത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വീടുകളും ബേക്കറിയും അക്രമിച്ച് നശിപ്പിച്ചിരുന്നു. കൊളശ്ശേരി ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായ സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്.
















