കോഴിക്കോട്: ഈ പ്രളയകാലത്ത് സേവാഭാരതി പ്രവര്‍ത്തകരുടെ ദുരിതശ്വാാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളേറെ. ഇപ്പോള്‍ ദുര്‍ഘട അവസ്ഥകള്‍ തരണം ചെയ്തു സേവാഭാരതി നടത്തുന്ന ആശ്വാസപ്രവര്‍ത്തനങ്ങളെ ഓര്‍ത്ത് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്ററും. കോഴിക്കോട് ഫാറോഖ് സ്‌റ്റേഷന്‍ സിഐ കൃഷ്ണന്‍ കെ. കാളിദാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സേനവനങ്ങളെ സ്മരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം ദുരിതാശ്വാസ ക്യാമ്പുകളിലല്ല, എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ എത്തിക്കണം. അട്ടപ്പാടിയില്‍ എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങള്‍ ഉണ്ട്. അവിടെ എത്തിക്കണം. വണ്ടിയില്‍ നിന്നും ഇറങ്ങി കൊടുക്കാന്‍ പറ്റില്ല.. നടക്കണം ഒരുപാട് നടക്കണം…. ശരീരത്തില്‍ നിന്നും വിയര്‍പ്പു ഒഴുക്കണം എന്നാലേ എത്തിപ്പെടാന്‍ പറ്റുള്ളൂ. മുക്കാലിയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞാല്‍ 5, 6 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ആനവായി ഊര് എത്തും പിന്നെ നടക്കണം.. ഭവാനി പുഴ കടക്കണം എന്നാല്‍ ഒറ്റപ്പെട്ടു കഴിയുന്ന കടുകുമണ്ണ ഊര് നിവാസികളെ കാണാം. മേലെ തൊടുക്കി താഴെ തൊടുക്കി, ഗലസ്സി… ഊരുകളില്‍ പോകാം. ഇനി പുതൂര്‍ പഞ്ചായത്തില്‍ ആണെങ്കില്‍ ആദ്യം വീട്ടിയൂര്‍ പിന്നെ അബന്നൂര്‍ പോവാം പിന്നെ ഗോട്ടിയാര്‍ക്കണ്ടി, താഴെ ഭൂതയാര്‍, മേലെ ഭൂതയാര്‍ പോവാം ഉണ്ട് ഒരുപാട് സ്ഥലങ്ങള്‍.. പറയാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്. അത്തരം സ്ഥലങ്ങളില്‍ പുഴവെള്ളം നീന്തി കടന്നു സഹായം എത്തിച്ച ശ്രീകൃഷ്ണപുരം സേവാഭാരതി പ്രവര്‍ത്തകരെ മറക്കാന്‍ പറ്റില്ല… പ്രത്യേകിച്ചു രാജീവ് മാടമ്പി, രാജേഷ് കൃഷ്ണഗീതം / പാര്‍ത്തല ടീം തുടങ്ങിയവര്‍. ഇനി ആര് പോയാലും ഞാന്‍ സപ്പോര്‍ട്ട് ചെയ്യും. രാഷ്‌ട്രീയം മറന്ന് സഹായിക്കുന്ന എല്ലാവരെയും നമ്മുക്ക് സപ്പോര്‍ട്ട് ചെയ്യാം.
















