മുംബൈ: കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം ചെറിയൊ വിഭാഗത്തിന്റെ സ്വാര്‍ത്ഥതാല്‍പ്പര്യം സംരക്ഷിക്കാന്‍ പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും ഭാവിയെ സര്‍ക്കാര്‍ അവഗണിച്ചതാണെന്ന് മാധവ് ഗഡ്ഗില്‍ പറഞ്ഞു.കേരളത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിലെ സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്.വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ തോന്നിയതുപോലെ ലൈസന്‍സ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടതെന്നും ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കഴിഞ്ഞ പ്രളയ കാലത്തു കേരളത്തില്‍ സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്‌ട്ര – കര്‍ണാടക അതിര്‍ത്തിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ കാര്യമായ നടപടികള്‍ ഇനിയുമുണ്ടായില്ലെങ്കില്‍ ഇതിലും വലിയ ഭവിഷത്തുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
















