തൃശൂർ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ നേന്ത്ര വാഴ കൃഷി ചെയ്യുന്ന മേലൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്ക് വലിയ തിരച്ചടിയായി പ്രളയം. കനത്ത മഴയെ തുടര്‍ന്ന് നൂറുകണക്കിന് കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് മേലൂര്‍ പഞ്ചായത്തില്‍ നശിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ പോലും അവഗണിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ തീരദുരിതത്തിലാക്കിയിരിക്കുകയാണ്.
കാര്‍ഷിക വിളകളുടെ കണക്കെടുക്കുവാന്‍ പൂര്‍ണ്ണമായി സാധിച്ചിട്ടില്ല. പലയിടങ്ങളില്‍ നിന്നും ഇനിയും വെള്ളം പൂര്‍ണ്ണമായി പോകാത്തതാണ് കാരണം. ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളിലെ വാഴ, മരച്ചീനി, വിവിധയിനം പച്ചക്കറികള്‍ തുടങ്ങിയവയാണ് മഴയെ തുടര്‍ന്ന് വെള്ളം കയറി നശിച്ചിരിക്കുന്നത്. ഓണം ലക്ഷ്യമിട്ട് കൃഷിയിറക്കിയവരാണ് കൂടുതല്‍ പേരും. പലരും ലോണുടെത്ത് ഭൂമി പാടത്തിനും മറ്റും എടുത്ത് കൃഷിയിറക്കിയവരാണ്. ഇവരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ വന്ന നഷ്ടം ഇത്തവണ കൃഷിയിറക്കി തിരിച്ച് പിടിക്കാമെന്ന് വെച്ചാണ് പലരും ലോണും എല്ലാം എടുത്ത് കൃഷിയിറക്കിയത്. പ്രളയത്തെ തുടര്‍ന്ന് സ്ഥരിമായി വാഴ കൃഷി ചെയ്തിരുന്ന ചിലര്‍ മരച്ചീനി കൃഷിയിലേക്ക് മാറിയിരുന്നു. ഏക്കര്‍ കണക്കിന് ഭൂമിയില്‍ സ്വന്തമായി കൃഷിചെയ്യുന്നവരുടെ മരച്ചീനി കൃഷിയെല്ലം വെള്ളം കയറി നശിച്ചതോടെ ലക്ഷങ്ങളാണ് ചില കര്‍ഷകര്‍ക്ക് നഷ്ടമായിരിക്കുന്നത്. കാലങ്ങളായി വിവിധയിനം കൃഷി ചെയ്യന്നവരാണ് മേലൂര്‍ പഞ്ചായത്തിലെ മഹാ ഭൂരിപക്ഷം കര്‍ഷകരും. ഇവരുടെ കൃഷിയെല്ലാം മഴകെടുത്തിയില്‍ എല്ലാം നശിച്ചു. പ്രളയത്തില്‍ ഏക്കര്‍ കണക്കിന് കൃഷി നശിച്ചവര്‍ക്ക് പോലും മതിയായ നഷ്ട പരിഹാരം പോലും നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പലരും പ്രളയത്തില്‍ കൃഷി നശിച്ച പല കര്‍ഷകര്‍ക്കും വലിയ തുകയാണ് ബാങ്കുകളില്‍ തിരിച്ചടക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത്.
മറ്റു പല മേഖലയിലും നഷ്ട പരിഹാരം നല്‍കിയപ്പോള്‍ പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
















