വാളയാര്‍: പ്രളയ ദുരിതമനുഭവിക്കുന്ന വാളയാര്‍ ചാവടിപാറ ആദിവാസി ഊരിലേക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് സേവാഭാരതി. തോടും മലയും കാടും താണ്ടിയാണ് പ്രവര്‍ത്തകര്‍ ഊരിലെത്തിയത്.
വെള്ളത്തിന്റെ ശക്തമായിട്ടുള്ള ഒഴുക്ക് ഉള്ളതിനാല്‍ സന്നദ്ധസംഘടനകള്‍ക്കൊന്നും ചാവടിപാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് സേവാഭാരതിയുടെ കൈത്താങ്ങ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് സേവാഭാരതി ഊരില്‍ എത്തിച്ചത്.
















