നിലമ്പൂര്‍: കേരളത്തില്‍ രണ്ടാമതും പ്രളയം ദുരിതം വിതച്ചപ്പോള്‍ കൈത്താങ്ങായത് സേവാ ഭാരതിയുടെ കരങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് നിലംമ്പൂരിലെ അപ്പം കാപ്പില്‍ കോളനിയില്‍ കുടുങ്ങി കിടന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ള 42 പേര്‍ സേവാഭാരതിയുടെ കൈത്താങ്ങില്‍ പുറം ലോകത്ത് തിരിച്ചെത്തി. രണ്ട് മാസം പ്രയമായ കുട്ടിയും ഒരു വയസ്സുള്ള രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
കോളനയിലേക്കുള്ള പാലം ഒലിച്ചുപോയതാണ് ഇവര്‍ ഒറ്റപ്പെടാന്‍ കാരണമായത്. അഞ്ച് ദിവസമായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുകയായിരുന്നു.
താല്‍കാലിക പാലം നിര്‍മിച്ച ശേഷമാണ് 22 പേരടങ്ങിയ സേവാഭാരതി സംഘം ഇവരെ പുറത്തെത്തിച്ചത്. നിലമ്പൂര്‍ താലൂക്കിലെ പോത്തുക്കല്ല് മുണ്ടേരിയിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് ഇവരെ എത്തിച്ചത്. കോളനിയിലേയ്‌ക്ക് മാധ്യമങ്ങളോ സര്‍ക്കാരിന്റെ മറ്റി സംവിധാനങ്ങളോ എത്തിയിരുന്നില്ലെന്ന് കോളനി നിവാസികള്‍ സേവാഭാരതി പ്രവര്‍ത്തകരോട് പറഞ്ഞു.
















