തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനകളെയടക്കം കേരളത്തിനായി വിട്ടു നല്‍കിയിട്ടുണ്ട്. കേന്ദ്ര സഹായം നേരത്തെ തന്നെ ആവശ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കുറി ഒന്നും ആവശ്യപ്പെട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്നു മഴ കുറഞ്ഞു. ഇന്ന് ആശ്വാസം തോന്നുന്ന ദിവസമാണ്. രണ്ട് ദിവസവും കൂടി ജഗ്രത പുലര്‍ത്തണം. മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 60 പേരാണ് മരണമടഞ്ഞത്. കവളപ്പാറയില്‍ കേന്ദ്രസേനയും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളില്‍ 10 മുതല്‍ 12 അടി വരെ ഉയരത്തിലാണ് മണ്ണ് ഇടിഞ്ഞ് വീണിട്ടുള്ളത് ഇത് രക്ഷാ പ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. മഴമാറിയ സാഹചര്യത്തില്‍ ഇന്ന് കൂടുതല്‍ നല്ല രീതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനാകും.
അണക്കെട്ടുകളില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ പ്രധാന 8 അണക്കെട്ടുകളും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം നിറഞ്ഞിരുന്നു. ബാണസുര സാഗര്‍ തുറന്നതോടെ നദിയുടെ ഇരുവശത്ത് നിന്നും 11000ത്തില്‍ അധികം പേരെ മാറ്റി പാര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
















