കല്‍പ്പറ്റ : മഴക്കെടുതിയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വയനാട് മേപ്പാടിയിലും, മലപ്പുറം കവളപ്പാടത്തുമാണ്. വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തിനോട് മോശം അനുഭവമാണ് ഉണ്ടായത്. സൈന്യത്തിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറയ്‌ക്കുന്നതിനായി പമ്പില്‍ എത്തിയപ്പോള്‍ ഉടമകള്‍ ഇത് നിരസിച്ച് തിരിച്ച് അയച്ചു.
ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ആയി ആണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഓഫ് റോഡിലും കാലാവസ്ഥ മോശമായ മേഖലയില്‍ കൂടിയും യാത്ര നടത്താന്‍ കഴിയുന്ന വാഹനത്തില്‍ ആണ് സൈന്യം വയനാട്ടില്‍ എത്തിയത്. ഇത്തരം വാഹനങ്ങള്‍ക്ക് മൈലേജ് തീരെ കുറവാണ്.
അതിനാല്‍ അവശ്യത്തിന് ഇന്ധനം നിറയ്‌ക്കുന്നതിനായി വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്ന് പമ്പുകളെ സൈന്യം സമീപിക്കുകയായിരുന്നു. എന്നാല്‍ അടിക്കുന്ന ഇന്ധനത്തിന് പണം ലഭിക്കുന്നതിന് ഗാരണ്ടി ഇല്ലെന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയില്ല എന്നും പറഞ്ഞു പമ്പുടമകള്‍ ഇന്ധനം നല്‍കാന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ രണ്ട് തവണ പമ്പ് ഉടമകളെ സമീപിച്ചെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ ഇവര്‍ തയ്യാറിയില്ല. തുടര്‍ന്ന് സൈന്യം പമ്പ് പിടിച്ചെടുത്തത് ഇന്ധനം നിറച്ചു.
ദുരന്ത നിവാരണ സേനക്ക് ഉള്ള അധികാരങ്ങള്‍ ഉപയോഗിച്ച് ആണ് സൈന്യം പമ്പ് പിടിച്ചെടുത്തത്. സൈന്യത്തിന്റെ വാഹനങ്ങളില്‍ മതിയായ ഇന്ധനം നിറച്ച ശേഷമാണ് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചത്.
















