തിരുവനന്തപുരം : കേരളം കനത്ത മഴയിലും ഉരുള്‍പൊട്ടലും മൂലം വലയുമ്പോള്‍ തന്റെ ഷേക്‌സ്പിയര്‍ ചിത്രം പ്രചരിപ്പിച്ച ശശി തരൂര്‍ എംപിക്ക് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചിത്രത്തില്‍ ശശി തരൂരിന്റെ മുഖം മോര്‍ഫ് ചെയ്ത ചിത്രം വാട്‌സ് ആപ്പില്‍ പങ്കുവെച്ചിരുന്നു. ഇത് എഫ്ബിയില്‍ ശശി തരൂര്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
തന്റെ ചിത്രം അതിമനോഹരമായി മോര്‍ഫ് ചെയ്തയാള്‍ക്ക് നന്ദി എന്ന് അറിയിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ സംസ്ഥാനം ദുരന്ത കയത്തില്‍ നില്‍ക്കുമ്പോള്‍ എംപി ആയിരുന്നിട്ടും ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതിനെതിരെ നിരവധി പേരാണ് ശശി തരൂരിനെ വിമര്‍ശിച്ച് രംഗതെത്തിയത്.പലരും സഭ്യവും അല്ലാതെയുമാണ് ശശി തരൂരിന്റെ കമന്റ് ബോക്‌സില്‍ ഇതിനെതിരെ പ്രതിഷേധിച്ചിരിക്കുന്നത്.
പലരും സഭ്യവും അല്ലാതെയുമാണ് ശശി തരൂരിന്റെ കമന്റ് ബോക്‌സില്‍ ഇതിനെതിരെ പ്രതിഷേധിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ശശി തരൂര്‍ പലപ്പോഴും സമയവും സന്ദര്‍ഭവും നോക്കാതെയുള്ള പോസ്റ്റുകള്‍ക്ക് വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
















