തിരുവനന്തപുരം: രാഷ്ട്രീയ മതഭേദമെന്യേ സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്കെതിരെ വ്യാജ പ്രചരണവുമായി സൈബര്‍ സഖാക്കള്‍. പ്രളയ ഭീഷണിയില്‍ നില്ക്കുന്ന കേരളത്തിനു കൈത്താങ്ങായി നില്ക്കുന്ന സംഘടനക്കെതിരെ സിപിഎം സംഘടിതമായി സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. തിരുവന്തപുരം സ്വദേശിയായ സുധീപ് മംഗലത്തുകുന്നാണ് സേവാഭാരതിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത്. രാഷ്ട്രീയ മതഭേദമെന്യേയാണ് പ്രളയമുഖത്ത് സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന വ്യാജ പ്രചരണമാണ് ഇയാള്‍ അഴിച്ചുവിട്ടത്. ഇതു സേവാ പ്രവര്‍ത്തകര്‍ കൈയോടെ പിടികൂടിയപ്പോള്‍ ഈ പോസ്റ്റ് ഇയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പ്രളയകാല പ്രവര്‍ത്തനങ്ങളും സഹായങ്ങളും സംയോജിപ്പിക്കാനായി സേവാഭാരതി വിവിധ ജില്ല സംയോജകരുടെയും കളക്ഷന്‍ കേന്ദ്രങ്ങളെയും ബന്ദപ്പെടാന്നുള്ള നമ്പര്‍ പുറത്തു വിട്ടിരുന്നു. ഇതു പോസ്റ്റ് ചെയ്താണ് ഇയാള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.
മാനവ സേവ മാധവ സേവ
സേവഭാരതി കേരളത്തിൽ നടത്തുന്ന സേവാ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം…
താങ്കൾക്ക് ചെറുതെന്നു തോന്നുന്ന തുക സേവാഭാരതിക്ക് നൽകുമ്പോൾ, സേവാഭാരതി ഗ്രാമ-നഗര-വനവാസി മേഖലകളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള വിദ്യാർത്ഥിക്കളുടെ പഠനവും, കുട്ടികളുടെ സംരക്ഷണത്തിനായും വിനിയോഗിക്കാൻ സാധിക്കും.
ഒരു നേരത്തെ അന്നത്തിനായി അലയുന്നവർക്ക് ആശ്വാസമായി നടത്തുന്ന അന്നദാനം, ഒരു ദിവസം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തിൽ പരം ആളുകൾക്കു നൽകി വരുന്നതിലേക്കും സഹായകമാകും.. തലചായ്ക്കാനൊരിടം പദ്ധതിയിൽ ഇതുവരെ 500ൽ പരം വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മിച്ച് നൽകി, പതിനഞ്ചോളം വീടുകളുടെ നിർമാണം നടക്കുന്നതിലേക്കും വിനിയോഗിക്കാൻ സാധിക്കും. നിർധന കുടുംബത്തിലെ വിവാഹത്തിനു മംഗല്യനിധി യിലേക്കോ, രോഗികൾക്കുള്ള ധന സഹായമായ ആരോഗ്യ സേവാനിധി യിലേക്കോ വിനിയോഗിക്കാം ഇത്തരം കാര്യങ്ങൾ ചെയ്ത് സേവാഭാരതിക്ക് മുന്നോട്ട് പോകണമെങ്കിൽ താങ്കളെ പോലെ അനേകമായിരം ആളുകളുടെ ചെറിയ സഹായം കൊണ്ട് മാത്രമേ സാധിക്കൂ PAY NOW എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നമ്മളാൽ കഴിയുന്ന രീതിയിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക….
പ്രവർത്തനങ്ങളിൽ പങ്കാളിയാവുക..
*സേവാഭാരതി*
https://www.payumoney.com/paybypayumoney/#/8F105BF934ED68A257046161A1D455E3
















