ചെങ്ങന്നൂര്‍: കഴിഞ്ഞ വര്‍ഷം പ്രളയദുരന്തം ഏറ്റുവാങ്ങുകയും ഇപ്പോള്‍ പ്രളയഭീതി നേരിടുകയും ചെയ്യുന്ന ചെങ്ങന്നൂര്‍ വെണ്‍മണി പ്രദേശത്ത് മതപര്‍ത്തന ലക്ഷ്യവുമായി പെന്തക്കോസ്ത് പാസ്റ്റര്‍മാരുടെ സംഘം. ദുരന്തമുഖങ്ങളിലെ ജനങ്ങളുടെ നിസ്സഹായത മുതലെടുത്ത് മതപരിവര്‍ത്തന ലക്ഷ്യവുമായെത്തി സംഘങ്ങള്‍ കേരളത്തില്‍ സജീവമാത്. പല പ്രളയക്കെടുതി ബാധിത പ്രദേശങ്ങളിലും ലഘുലേഖ വിതരണവും, മത പ്രചരണവുമായി ചെറിയ സംഘങ്ങള്‍ സജീവമാണ് എന്ന് നാട്ടുകാര്‍ പറയുന്നു. ചെങ്ങന്നൂര്‍ വെണ്‍മണി ആലംതുരുത്ത് കോളനിയില്‍ മതപ്രചരണത്തിനായി എത്തിയ പാസ്റ്റര്‍മാരുടെ സംഘത്തെയാണു കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടയുകയും വിരട്ടോയോടിക്കുകയും ചെയ്തത്. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയത്. കോളനിയ്‌ക്ക് സമീപം പ്രസംഗവും, ലഘുലേഖ വിതരണവും നടത്തിയ പാസ്റ്റര്‍മാരെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഈ സമയത്താണോ ഇത്തരം പ്രചരണമെന്നായിരുന്നു നാട്ടുകാരില്‍ ചിലരുടെ ചോദ്യം. പോയി രക്ഷാ പ്രവര്‍ത്തന് നടത്താനും ചിലര്‍ ഉപദേശിച്ചു. രംഗം വഷളാകുമെന്ന് മനസിലായതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയാണ്. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പണം നല്‍കി പാവപ്പെട്ട കുടുംബങ്ങളെ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതായി കഴിഞ്ഞ വര്‍ഷവും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
















