തൃശൂര്‍: ശാരീരിക അസ്വസ്ഥ്യത്തെ തുടര്‍ന്ന് സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുഴഞ്ഞു വീണു. ശ്വാസ തടസം അനുഭവപ്പെട്ട അദേഹത്തെ ഉടന്‍ തന്നെ തൃശൂരിലെ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30നാണ് സംഭവം. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് കാനത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദേഹമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
തൃശൂരിലെ ആശുപത്രയില്‍ ആയുര്‍വേദ ചികിത്സക്കെത്തിയപ്പോഴാണ് കാനം കുഴഞ്ഞു വീണത്. കാനം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഉത്കണ്ഠയ്‌ക്ക് ഇടയില്ലെന്നും ആഹാരം കഴിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
















