അടൂര്‍: എസ്‌ഐക്ക് മര്‍ദ്ദനം ഡി വൈ എഫ് ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു.മണ്ണടി സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ കൂടല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ കലാധരന്‍പിള്ളക്കാണ് മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ ഡിവൈഎഫ് ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി മണ്ണടി ദേശകല്ലുംമൂട് കണിയാന്‍കോണത്ത് വീട്ടില്‍ ശ്രീനി എസ് മണ്ണടി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. മണ്ണടി മുടിപ്പുര ജംഗ്ഷന് സമീപമൂള്ള ആഡിറ്റോറിയത്തില്‍ മണ്ണടി സര്‍വ്വീസ് സഹകരണബാങ്കിന്റെ തെരഞ്ഞെടുപ്പു നടക്കുന്നതിനിടയില്‍ എല്‍ഡിഎഫ് യൂഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായപ്പോള്‍ തടസ്സം പിടിക്കാനെത്തിയതായിരുന്നു എസ് ഐ.
ഇരുവിഭാഗങ്ങളെ നിയന്ത്രിച്ച് മാറ്റുന്നതിനിടയില്‍ ശ്രീനിയൂം മറ്റുള്ളവരുംചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് എസ് ഐ കലാധരന്‍പിള്ളപറഞ്ഞു. മര്‍ദ്ദനമേറ്റ എസ് ഐ അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സതേടി. എസ്.ഐയെ അക്രമിച്ച ശ്രീനി ഇലക്ഷന്‍ തീരുന്നത് വരെ ഉന്നത ഉദ്യോഗസ്ഥരുടെ കൂടെ അവിടെ നിന്നിട്ടും പോലിസ് ഇയാളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതികളെസംരക്ഷിക്കുന്നതിലും പോലീസുകാര്‍ക്കിടയില്‍ തന്നെ പ്രതിഷേധമുണ്ട്.
അടൂരില്‍ സഹകരണമേഖലയില്‍ ഉദ്യോഗസ്ഥസഹായത്തോടെ സി പി എം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ബി ജെ പി യുടെയും , കേണ്‍ഗ്രസിന്റെ യും നേതൃത്വത്തില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.
















