തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും പ്രളയത്തിലാണ്ട കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും സഹായത്തിനുമായി മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും യുദ്ധകാലാടിസ്ഥാനത്തില്‍ രംഗത്തിറങ്ങണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള.
ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഒരു ദുരിതാശ്വാസപ്രവര്‍ത്തകനായി മാറണമെന്ന് അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജാതി, മത, കക്ഷി പരിഗണനകളൊന്നുമില്ലാതെ പ്രളയബാധിതരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ പ്രളയം മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. തികച്ചും അനുഭാവപൂര്‍ണമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.
















