തിരുവനന്തപുരം: കേരളത്തിനെ ആശങ്കയിലാഴ്‌ത്തി വീണ്ടും പ്രളയമെത്തുമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ അതിശക്തമായി പെയ്യുന്ന മഴ ഏഴു ജില്ലകളില്‍ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിനാല്‍,എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍ നാളെയും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഇപ്പോഴത്തെ മഴയ്‌ക്ക് അല്‍പം ശമനം ഉണ്ടാകുമെങ്കിലും കേരളത്തിനെ ഭീതിയിലാഴ്‌ത്തി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപകൊണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കാളാഴ്ചയോടെ ഈ ന്യൂനമര്‍ദം കടുത്ത മഴയ്‌ക്ക് വഴിവെക്കും. ഇതോടെ 2018ലേത് സമാനമായ അവസ്ഥയിലേക്ക് സംസ്ഥാന മാറുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷവും ഏതാണ്ട് സമാനമായ അവസ്ഥയായിരുന്നു. ആദ്യം പെയ്ത പേമാരിക്കു ശേഷം ദിവസങ്ങള്‍ക്കകം മഹാമാരി ഉണ്ടാവുകയായിരുന്നു. ഇതാണ് കേരളത്തെ തകര്‍ത്തതും. 2018നേതു സമാനമായി മധ്യ,വടക്കന്‍ കേരളത്തില്‍ തന്നെയാണ് പ്രളയം കാര്യമായി ബാധിക്കുക. കഴിഞ്ഞ തവണത്തേത് പോലെ സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും ഉള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടറും വ്യക്തമാക്കുന്നത്.
റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഓ ഗസ്റ്റ് 11 ന് എറണാകുളം , ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂര്‍ ,കാസര്‍ഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13ന് എറണാകുളം , ഇടുക്കി, മലപ്പുറം, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
















