തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബന്ധം തടസപ്പെടുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് തുടര്‍ച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി.
രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവന്‍ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാത്രിയെ പകലാക്കി, പെരുമഴയത്തും കാറ്റിലും സ്വന്തം ജീവൻ പണയംവെച്ച് അത്യധ്വാനം ചെയ്യുകയാണ് വെളിച്ചമെത്തിക്കാൻ KSEB ജീവനക്കാർ …
ദയവായി KSEB ഓഫീസുകളിൽ തുടർച്ചയായി വിളിച്ച് തെറി പറയുന്നത് ഒഴിവാക്കുക…..
വൈദ്യുതി ലൈൻ പൊട്ടി വീണു കിടക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ അറിയിച്ച് അപകടം ഒഴിവാക്കാൻ സഹായിക്കുക…
9496 010 101
















