മലപ്പുറം: സംസ്ഥാനത്തെ മഹാമാരിയില്‍ വന്‍ദുരന്തങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടി ഒരു ഗ്രാമം ഉലിച്ചു പോയതിനു പിന്നാലെ മലപ്പുറം കവളപ്പാറയിലും സമാനമായ ദുരന്തം. ഇന്നലെ രാത്രിയുണ്ടായ ദുരന്തം ഇന്ന് ഉച്ചയോടെയാണു പുറംലോകം അറിഞ്ഞത്. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വന്‍ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അമ്പതിലേറെ പേരെ കാണാതായതായി നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളത്. വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാര്‍ ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കവളപ്പാറയില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ഉരുള്‍പ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. വാര്‍ത്ത ചാനല്‍ സംഘമെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യപ്തി വ്യക്തമായത്. പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുള്‍പൊട്ടല്‍ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയില്‍ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികള്‍ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. കവളപ്പാറയിലെ ഉരുല്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടു തുടങ്ങി. പാലക്കാട്ടു നിന്നും എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, മേപ്പാടിയിലെ ദുരന്തത്തിലെ മരണസംഖ്യ ഉയരുകയാണ്. ഇതിനകം ഏഴു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാടികളും പൂര്‍ണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഇരുപതോളം വീടുകളും മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ ഉള്‍പ്പെടെ എല്ലാം ഒലിച്ചുപോയി. മലയാളം പ്ലാന്റേഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രദേശത്ത് താമസിക്കുന്നവരില്‍ ഏറെപേരും. വിനോദസഞ്ചാര മേഖലകൂടിയാണ് മേപ്പാടി പുത്തുമല. അത്തരത്തില്‍ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങള്‍ം മണ്ണിനടിയിലാണ്. ഇതിലുണ്ടായവരെ എവിടെ എന്നു ഇതുവരെ വ്യക്തമല്ല. ദുരന്തസ്ഥലത്തേക്ക് സൈന്യനും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയാണ്. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയതിനാല്‍ വന്‍തോതില്‍ മണ്ണും പാരകളും ചെളിയും മൂടിയ അവസ്ഥയിലാണ് പ്രദേശം. മണ്ണു മാറ്റുന്നത് തന്നെ മണിക്കൂറുകള്‍ വേണ്ട യത്നമാണ്. ചരിത്രത്തിലില്ലാത്ത വിധം വലിയ ദുരന്തമാണ് വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
















