ഇടുക്കി: വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ഒരു ദിവസം കൊണ്ട് ഏഴ് അടി ഉയര്‍ന്ന ജലനിരപ്പ് 123.2 അടിയിലെത്തി നില്‍ക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയില്‍ മഴക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചിരുന്നു. ശക്തമായ മഴ വ്യാപക നാശനഷ്ടം ഉണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ജില്ലയില്‍ ഇന്നലെ രാത്രി എത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. കോഴിക്കോട്ട് കക്കയം ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് ഒന്നരയടിയായി ഉയര്‍ത്തി. കക്കയം ഡാമിന്റെ രണ്ട് ഷട്ടര്‍ ഇന്നലെ വൈകിട്ട് തുറന്നിരുന്നു. മഴ ശക്തമാകുന്നതിനാല്‍ അത് മൂന്നടിയാക്കേണ്ടി വരും. കുറ്റ്യാടിപ്പുഴയുടെയും കൈവഴികളുടെയും ഇരു കരകളിലും ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടര്‍ ബുധനാഴ്ച തുറന്നിരുന്നു.
















