ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി മാറ്റി വച്ചു.മഴക്കെടുതിയും പ്രളയ സാധ്യതയുംമൂലമാണ് ആഗസ്റ്റ് 10നടക്കേണ്ട ജലോത്സവം മാറ്റി വച്ചത്. കഴിഞ്ഞ വര്‍ഷവും വള്ളം കളി മാറ്റിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ അതേ സാഹചര്യമാണ് ഇപ്രാവശ്യവും.നാളെ രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെയാണ് ജലമേളയ്‌ക്ക് തുടക്കമിടാന്‍ തീരുമാനിച്ചിരുന്നത്്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആയിരുന്നു മുഖ്യാതിഥി. സച്ചിനോട് വിവരങ്ങള്‍ ധരിപ്പിച്ചെന്ന് അധികൃതര്‍.
















