മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്. നിലമ്പൂര്‍, എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 5000ല്‍ അധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ക്യാമ്പുകളില്‍ കഴിയുന്ന ഇവര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും അതി തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യതയുണ്ടന്നാണ് റിപ്പോര്‍ട്ട്. ശക്തമായ മഴയില്‍ പലരും ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ്.
















